ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ടുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാതെ സുപ്രീംകോട...
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ടുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി. പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചവരുടെ ചിത്രവും പേരുവിവരങ്ങളും അച്ചടിച്ച പോസ്റ്ററുകളും ബോര്‍ഡുകളും നീക്കംചെയ്യണമെന്നുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
സര്‍ക്കാരിന്റെ ഈ പ്രവൃത്തി ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനാലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. അതേസമയം അപ്പീല്‍ പരിഗണിച്ച സുപ്രീംകോടതി തീരുമാനം വിശാലബെഞ്ചിനു വിടുകയായിരുന്നു.
ബാനറുകള്‍ക്ക് നിയമത്തിന്റെ പിന്തുണയില്ലെന്നും കൂടുതല്‍ പരിഗണന ആവശ്യമുള്ള വിഷയങ്ങള്‍ ഹര്‍ജിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വിലയിരുത്തിയ സുപ്രീംകോടതി ഹോളി അവധിക്ക് ശേഷം വിശാലബെഞ്ച് കേസ് പരിഗണിക്കുമെന്ന് വ്യക്തമാക്കി.
Keywords: Supreme court, U.P government, Alahabad highcourt

COMMENTS