ന്യൂഡല്‍ഹി തിരുവനന്തപുരം: സര്വസന്നാഹവുമെടുത്തു കേരളം പൊരുതുമ്പോള്‍, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച പുതിയൊരു...
ന്യൂഡല്‍ഹി തിരുവനന്തപുരം: സര്വസന്നാഹവുമെടുത്തു കേരളം പൊരുതുമ്പോള്‍, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച പുതിയൊരു കേസും റിപ്പോര്‍ട്ടു ചെയ്തില്ലെന്നത് ആശ്വാസമായി.
ഇതേസമയം, രാജ്യത്താകെ രണ്ട് പേര് മരിക്കുകയും 84 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കൊറോണയെ കേന്ദ്ര സര്‍ക്കാര്‍ ദുരന്തമായി പ്രഖ്യാപിച്ചു.
മാരകരോഗത്തിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ദുരന്തമായി പ്രഖ്യാപിച്ചത്.
കൊറോണ ബാധിച്ചു മരിച്ചവരുടെ കുടുബത്തിനെ സഹായിക്കാന്‍ നാലു ലക്ഷം രൂപ പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ പൊടുന്നനെ കാലുമാറി. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി ഫണ്ടില്‍ നിന്ന് നാല് ലക്ഷം രൂപ അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആദ്യം ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കുകയായിരുന്നു.
കൊറോണ ബാധിതരുടെ ചികിത്സ, താമസം, ആഹാരം തുടങ്ങിയ ചെലവുകള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി ഫണ്ടില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിടുകയും ചെയ്തു.
* കേരളത്തില്‍ വൈറസ് ബാധിച്ച 19 പേര് ആശുപത്രികളില്‍.
* ഇന്നലെ 106 പേരെ കൂടി ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കി.
* വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തി കണ്ണുവെട്ടിച്ച് മുങ്ങുന്നവരെ പിടിക്കാന്‍ പരിശോധന.
* ട്രെയിനുകളിലും പരിശോധന കര്‍ശനമാക്കും. കേരളത്തില്‍ പ്രവേശിക്കുന്ന ആദ്യ സ്റ്റേഷനില്‍ പരിശോധന.
* റോഡ് യാത്രക്കാരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 24 കേന്ദ്രങ്ങളില്‍ പരിശോധിക്കും.
* നാല് വിമാനത്താവളങ്ങള്‍ക്ക് സമീപം കൊറോണ കെയര്‍ സെന്ററുകള്‍ തുറക്കും.
* വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്ന് എത്തുന്ന വിദേശികളെയും അയല്‍ സംസ്ഥാനക്കാരെയും ഈ സെന്ററുകളില്‍ 14 ദിവസം പാര്‍പ്പിച്ച് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും. ഫലം പോസിറ്റീവാണെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റും. * വിമാനത്താവളങ്ങള്‍ക്ക് അടുത്തുള്ള ആശുപത്രികള്‍, പൂട്ടിക്കിടക്കുന്ന ഹോട്ടലുകള്‍ തുടങ്ങിയവ ഏറ്റെടുത്തായിരിക്കും കെയര്‍ സെന്റര്‍ ഒരുക്കുക.
Keywords: Covid 19, corona, Kerala, Virus
COMMENTS