അഭിനന്ദ് ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ ഏറ്റവും വലിയ ഹോട്ട് സ്‌പോട്ടായി കണ്ടെത്തിയിരിക്കുന്ന നിസ്സാമുദ്ദീനിലെ മര്‍ക്...
അഭിനന്ദ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ ഏറ്റവും വലിയ ഹോട്ട് സ്‌പോട്ടായി കണ്ടെത്തിയിരിക്കുന്ന നിസ്സാമുദ്ദീനിലെ മര്‍ക്കസ് പള്ളിയില്‍ മതചടങ്ങില്‍ 15 മലയാളികള്‍ ഉള്‍പ്പെടെ 1830 പേര്‍ പങ്കെടുത്തുവെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
ചടങ്ങില്‍ സംബന്ധിച്ചവരില്‍ നിരവധി വിദേശികളുമുണ്ട്. ഹസ്‌റത് നിസ്സാമുദ്ദീനിലെ ബംഗ്ലെ വാലി മസ്ജിദില്‍ മാര്‍ച്ച് 13 -നും 15-നും ഇടയില്‍ നടന്ന തബ്‌ലീഗ് ജമാ അത്ത് എന്ന ചടങ്ങാണ് വ്യാപക കൊറോണ വൈറസ് വ്യാപനത്തിനു കാരണമായിരിക്കുന്നത്.
തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നു പ്രതിനിധികളെത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുത്തു മടങ്ങിപ്പോയ ആറ് തെലങ്കാന സ്വദേശികള്‍ മരിച്ചതോടെയാണ് ഈ സമ്മേളനം രാജ്യത്തിന്റെ തന്നെ ഉറക്കം കെടുത്തുന്ന ഒന്നായി മാറിയിരിക്കുന്നത്.
നിസ്സാമുദ്ദീനില്‍ കൂട്ടത്തോടെ ആളുകളെ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരെ ആശുപത്രികളിലേക്കു മാറ്റിയിട്ടുണ്ട്. ആശുപത്രികളിലെത്തിച്ച 170 പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെന്നാണ് വിവരം. നിരവധി പേര്‍ സ്വയം പരിശോധനയ്ക്കായി എത്തുന്നുമുണ്ട്. നീണ്ട ക്യൂവില്‍ നില്‍ക്കുകയാണ് പരിശോധന വേണ്ടവര്‍.
പല സംസ്ഥാനങ്ങളില്‍ നിന്നായി നാനൂറോളം പേര്‍ ഇപ്പോഴും മര്‍കസിലുണ്ട്. ഇവരില്‍ മലയാളികളുമുണ്ട്. ഇവരുടെയെല്ലാം വിവരങ്ങള്‍ രേഖപ്പെടുത്തി, എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു.
ഇവരുള്‍പ്പെടെ നിസാമുദ്ദീനില്‍ 860 പേരെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മുന്നൂറോളം പേരെ മാറ്റാനുണ്ട്.
ഓള്‍ഡ് ദഡല്‍ഹിയിലെ ലോക് നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയാണ് ഇവരെ മാറ്റുന്നത്. എല്ലാവരെയും ഇവിടെ ഉള്‍ക്കൊള്ളാനാവുമോ എന്നും സംശയമുണ്ട്. ഇവിടെ 500 കിടക്കകളുണ്ടെന്നും ആവശ്യമെങ്കില്‍ 500 കിടക്കകള്‍ കൂടി കൊണ്ടുവരുമെന്നും ലോക് നായക് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആവശ്യമെന്നു വന്നാല്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളുന്നതിനായി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം നിരീക്ഷണകേന്ദ്രമാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വേണ്ടത്ര മുന്‍കരുതലില്ലാതെ ആളെക്കൂട്ടി ഗുരുതര പ്രതിസന്ധി സൃഷ്ടിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് മൗലാനയ്ക്ക് എതിരെ കേസെടുക്കാന്‍ അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടു.

നിസാമുദ്ദീനിലെ ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 280 ല്‍പ്പരം വിദേശികള്‍ വീസാ ചട്ടങ്ങള്‍ ലംഘിച്ചു, കേന്ദ്രം അന്വേഷണം ആരംഭിച്ചു
Summary: 1830 people, including 15 Malayalees, attended a religious ceremony at the Marcus in Nizamuddin, which has been identified as the biggest hot spot for coronavirus spreading in the country. Representatives from Thailand, the Philippines and Malaysia were present. The death of six Telangana residents who had returned from attending the event has made the conference a nightmare to the nation.
Keywords: Coronavirus, Tabligh Jamaat, Bangle Valley Mosque, Hazrat Nizamuddin
COMMENTS