അഭിനന്ദ് ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ ഹോട്ട് സ്പോട്ടായി മാറിയ ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്ക...
അഭിനന്ദ്
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ ഹോട്ട് സ്പോട്ടായി മാറിയ ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 280 ല്‍പ്പരം വിദേശികള്‍ വീസാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തി.
അത്തരം മത ചടങ്ങുകള്ക്കെത്തുന്നവര് മിഷണറി വീസയിലാണ് വരേണ്ടത്. മിഷണറി വീസ കിട്ടുക എളുപ്പമല്ലാത്തതിനാല്‍ എല്ലാവരും ടൂറിസ്റ്റ് വീസയിലാണ് എത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഡല്‍ഹി സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് ഈ വിവരങ്ങള്‍ ഇമിഗ്രേഷന്‍ മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. ഇന്തോനേഷ്യ, മലേഷ്യ,
ബംഗ്ലാദേശ്, മ്യാന്മര്, ശ്രീലങ്ക, കിര്‍ഗിസ്ഥാന്‍ തുടങ്ങി 21 രാജ്യങ്ങളില്‍ നിന്നാണ് വീസ ചട്ടം ലംഘിച്ച് ആളെത്തിയിരിക്കുന്നത്. പ്രാഥമിക കണക്കുകളാണ് കിട്ടിയിട്ടുള്ളത്. എത്തിയവരുടെ എണ്ണം 500 വരെ ആകാമെന്നും സുരക്ഷാ ഏജന്‍സികള്‍ പറയുന്നു.
ദക്ഷിണേഷ്യയിലെ ചില വിധ്വംസക ഗ്രൂപ്പുകളുമായി തബ് ലീഗി ജമാ അത്തിനു ബന്ധമുണ്ടെന്നു സുരക്ഷാ ഏജന്‍സികള്‍ നേരത്തേ തന്നെ സംശയിക്കുന്നുണ്ട്. ഇതിന് ഇതുവരെ തെളിവൊന്നും കിട്ടിയിട്ടില്ല.
ആറുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മര്‍ക്കസിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു സുരക്ഷാ ഏജന്‍സികള്‍ വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോസ്റ്റല്‍ പോലുള്ള സമുച്ചയത്തില്‍ ആറ് നിലകളുണ്ട്, മുകളിലത്തെ നിലയില്‍ 2,000 ആളുകള്‍ക്ക് താമസിക്കാന്‍ കഴിയും. വിശാലമായ അടുക്കളയും ഡൈനിംഗ് ഏരിയയും കെട്ടിടത്തിലുണ്ട്.
Summary: Security agencies found that more than 280 foreigners who had participated in the Tab League Jamaat Conference in Nizamuddin, Delhi, had violated passport norms. Those attending such religious ceremonies must come on a missionary visa. As it is not easy to get a missionary visa, all are on tourist visas.
Keywords: Nizamuddin, Delhi, Tab League Jamaat Conference, Tourist Visa, Religious ceremony, Covid 19
COMMENTS