തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അവധിയിലുള്ള ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും അടിയന്തരമായി തിരികെ വിളിക്കാന്‍ കേരള സ...
തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അവധിയിലുള്ള ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും അടിയന്തരമായി തിരികെ വിളിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനം.
എല്ലാവരും അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദ്ദേശിച്ചു. വ്യക്തമായ കാരണങ്ങളില്ലാതെ ലീവില്‍ കഴിയുന്നവരെല്ലാം ഉടന്‍ ജോലിയില്‍ പ്രവേശിക്കണം.
വൈകുന്നേരം ആറു മണി വരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതു കൂടാതെ, കൂടുതല്‍ ഡോക്ടര്‍മാരെ താത്കാലികമായി നിയമിക്കും.
കോവിഡ് 19നെതിരെ കേരളം ഒന്നടങ്കം ശക്തമായ പ്രതിരോധ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഈ അവസരത്തില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ കൊറോണ ജാഗ്രതയ്ക്കായി സര്‍ക്കാരിനെ സഹായിക്കാന്‍ വിദഗ്ദ്ധ സമിതി രൂപീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം.
* കേരളത്തില്‍ കൂടുതല്‍ ടെസ്റ്റിങ് കേന്ദ്രങ്ങളും ഡിജിറ്റല്‍ കണ്‍സള്‍ട്ടേഷനും ആരംഭിക്കും.
*കേരളത്തില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 4353 പേര്‍ക്ക് രോഗ ബാധയില്ലെന്ന് കണ്ടെത്തി നീരിക്ഷണത്തില്‍നിന്ന് ഒഴിവാക്കി.
* മെഡിക്കല്‍ വിദ്യാര്‍ഥികള്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ആയുഷ് വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പൊതുജനങ്ങള്‍ക്ക് വീട്ടിലെത്തി ബോധവത്കരണം നല്‍കും.
Keywords: Pinarayi Vijayan, Covid 19, Corna, KK Shylaja, Kerala
COMMENTS