കോവിഡ് പരത്താന്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം; ഇന്‍ഫോസിസ് ജീവനക്കാരന് അറസ്റ്റില്‍ ബെംഗളൂരു: കോവിഡ് പരത്താന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആ...
കോവിഡ് പരത്താന്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം; ഇന്‍ഫോസിസ് ജീവനക്കാരന് അറസ്റ്റില്‍
ബെംഗളൂരു: കോവിഡ് പരത്താന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഇന്‍ഫോസിസ് ജീവനക്കാരന് അറസ്റ്റില്‍. ടെക്നിക്കല്‍ അസിസ്റ്റന്റ് മുജീബ് മുഹമ്മദിനെ (25) യാണ് ബെംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ലോക്ക് ഡൗണ്‍ വകവയ്ക്കാതെ പുറത്തിറങ്ങി, മുന്‍കരുതലുകളൊന്നും സ്വീകരിക്കാതെ പരസ്യമായി തുമ്മാനാണ് മുജീബ് മുഹമ്മദ് ആഹ്വാനം ചെയ്തത്. സന്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.
നേരത്തെ ഇന്‍ഫോസിസ് മുജീബിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കോവിഡ് പ്രതിരോധത്തിനായി രാജ്യത്തുടനീളം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത്തരം സന്ദേശങ്ങള്‍ അംഗീകരിക്കാവാനില്ലെന്ന് ഇന്‍ഫോസിസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
മുജീബിനെതിരെ കേസെടുത്തതായി ബെംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.
Keywords: Covid 19, Police, Arrest, Bengaluru

COMMENTS