ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ദരിദ്രരെ ഉന്നമിട്ട് 1.7 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് കേന്...
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ദരിദ്രരെ ഉന്നമിട്ട് 1.7 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ധനമന്ത്രി നിര്‍മലാ സീതാരാമനാണ് പദ്ധതി പ്രഖ്യാപിച്ചത്. ദുരിതാശ്വാസ ധനം കാഷ് ട്രാന്‍സ്ഫര്‍ വഴിയും ഭക്ഷ്യ സബ്‌സിഡി വഴിയും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീകള്‍, കുടിയേറ്റ തൊഴിലാളികള്‍, സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതാണ് പാക്കേ്. രാജ്യത്ത് ആരും വിശന്നിരിക്കാതിരിക്കാനും പണമില്ലാതെ കഷ്ടപ്പെടാതിരിക്കാനുമാണ് പാക്കേജ്, മന്ത്രി പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങള്‍
* ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മൂന്നു മാസത്തേയ്ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്.
* ആശാവര്‍ക്കര്‍മാരും പാക്കേജില്‍ ഉള്‍പ്പെടും.
* 20 ലക്ഷം ജീവനക്കാര്‍ ഇന്‍ഷുറന്‍സ് പരിധിയില്‍.
* ദിവസ വേതനക്കാര്‍ക്കും സഹായം ഉറപ്പുവരുത്തും.
* പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രഖ്യാപിച്ചു.
* അഞ്ച് കിലോ അരിയും ഗോതമ്പും സൗജന്യമായി നല്‍കും.
Keywords: Nirmala Sitaraman, Covid 19, Fianance Package
COMMENTS