തൃശൂര്‍: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഡോക്ടര്‍ ഷിനു ശ്യാമളനെതിരെ കേസ്. തൃശൂര്‍ ഡി.എം.ഒയുടെ പ...
തൃശൂര്‍: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഡോക്ടര്‍ ഷിനു ശ്യാമളനെതിരെ കേസ്. തൃശൂര്‍ ഡി.എം.ഒയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
കൊറോണ വൈറസ് ബാധയുള്ള രോഗി തന്റെ ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും ആവശ്യമായ നടപടികള്‍ കൈക്കൊണ്ടില്ല എന്ന ഡോക്ടറുടെ ആരോപണത്തിനെതിരെയാണ് ഡി.എം.ഒ പരാതി നല്‍കിയിരിക്കുന്നത്.
ഈ രോഗി നേരത്തെ തന്നെ നിരീക്ഷണത്തിലുള്ളതാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ അനാവശ്യമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും കാട്ടിയാണ് ഡോക്ടര്‍ ഷിനു ശ്യാമളനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
സമൂഹത്തില്‍ അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിച്ചു എന്ന കുറ്റമാണ് ഡോക്ടര്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഡോക്ടര്‍ ഷിനു ശ്യാളനെതിരെയുള്ളത്.
Keywords: Corona virus, Dr.Shinu Solaman, Police Case, D.M.O

COMMENTS