ന്യൂഡല്‍ഹി: ബിഎസ് -4 വാഹനങ്ങള്‍ വില്‍ക്കുന്നതിനുള്ള സമയപരിധി നീട്ടി സുപ്രീംകോടതി. രാജ്യത്ത് ബിഎസ് ഫോര്‍ വാഹനങ്ങള്‍ വില്‍ക്കുന്നതിനുള്ള സമ...
ന്യൂഡല്‍ഹി: ബിഎസ് -4 വാഹനങ്ങള്‍ വില്‍ക്കുന്നതിനുള്ള സമയപരിധി നീട്ടി സുപ്രീംകോടതി. രാജ്യത്ത് ബിഎസ് ഫോര്‍ വാഹനങ്ങള്‍ വില്‍ക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെയായിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് കോടതി നടപടി.
ലോക് ഡൗണ്‍ അവസാനിച്ചതിനുശേഷം പത്തു ദിവസംകൂടിയാണ് ഈ വാഹനങ്ങള്‍ വില്‍ക്കാന്‍ കോടതി സമയം നീട്ടി നല്‍കിയിരിക്കുന്നത്. അതായത് ഏപ്രില്‍ 24 വരെയാണ് ഇപ്പോള്‍ കോടതി അനുവദിച്ചിരിക്കുന്ന സമയപരിധി.
അതേസമയം രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഈ വാഹനങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ ഡെലിവറി എടുത്ത് പത്തു ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നുമുള്ള ഉപാധികളോടെയാണ് കോടതി ഇളവ് അനുവദിച്ചിരിക്കുന്നത്.
ഈ വാഹനങ്ങള്‍ വില്‍ക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷനും സൊസൈറ്റി ഓഫ് ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ട് സുപ്രീംകോടതി തന്നെയാണ് ബിഎസ് ഫോര്‍ വാഹനങ്ങള്‍ നിരോധിച്ചിരുന്നത്.
Keywords: Supreme court, BS-4 vehicle, Deadline, Extended

COMMENTS