ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീതി തുടരുന്നതിനാല്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന എല്ലാ സിബിഎസ്ഇ പരീക്ഷകളും മാര്‍ച്ച് 31 വരെ മാറ്റിവയ്ക്കാന്‍...
ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീതി തുടരുന്നതിനാല്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന എല്ലാ സിബിഎസ്ഇ പരീക്ഷകളും മാര്‍ച്ച് 31 വരെ മാറ്റിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
ഇതനുസരിച്ച് സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷ 10 ദിവസത്തേക്ക് മറ്റാന്‍ നിര്‍ദ്ദേശിച്ചു. ഇവയുടെ മൂല്യനിര്‍ണയപരിപാടികളും മാറ്റി. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സി.ബി.എസ്.ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു.
യുജിസി, എഐസിടിഇ, എന്‍ഐഒഎസ്, ജെഇഇ പരീക്ഷകളും മാറ്റിവച്ചു.
കേരളത്തില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.
കണ്ണൂര്‍, എംജി സര്‍വകലാശാലാ പരീക്ഷകള്‍ക്കും മാറ്റമില്ല. എന്നാല്‍, ആരോഗ്യ സര്‍വകലാശാല മാര്‍ച്ച് 31 വരെ പരീക്ഷകള്‍ മാറ്റിവച്ചു.
Keywords: India, CBSE, Exams, Corna Virus, Covid 19
COMMENTS