പാലക്കാട്: മുതലമട മൂച്ചംകുണ്ടില്‍ കാണാതായ 16 വയസ്സുള്ള ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിനടുത്തുള്ള കിണറ്റില്‍ന കണ്ടെത്തി. കൊലപാതമാ...
പാലക്കാട്: മുതലമട മൂച്ചംകുണ്ടില്‍ കാണാതായ 16 വയസ്സുള്ള ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിനടുത്തുള്ള കിണറ്റില്‍ന കണ്ടെത്തി. കൊലപാതമാണെന്നു വ്യക്തമാക്കിയ പൊലീസ് ബന്ധുവും അയല്‍വാസിയുമായ കൗമാരക്കാരനെ അറസ്റ്റുചെയ്തു.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ:
മൂച്ചംകുണ്ട് മൊണ്ടിപതി കോളനിയിലെ പെണ്‍കുട്ടിയുമായി പ്രതി പ്രണയം നടിച്ചിരുന്നു. പെണ്‍കുട്ടിയെ കാണാതായ ദിവസം അടുത്തുള്ള ക്ഷേത്രത്തില്‍ പൊങ്കല്‍ ഉത്സവമായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയും അനുജത്തിയും രാത്രി ഉത്സവത്തിനു പോയി.
ഈ സമയം വീട്ടിലെത്തിയ പ്രതി, പെണ്‍കുട്ടിയെ അടുത്തുള്ള തെങ്ങിന്‍തോപ്പിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെവച്ചു പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി എതിര്‍ത്തു. ഇതോടെ പിടിവലിയായി.
പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചതോടെ പ്രതി കുട്ടിയെ അടുത്തുള്ള കിണറ്റിലേക്കു തള്ളിയിട്ടു. ഈ സംഭവത്തിനു ശേഷം പെണ്‍കുട്ടിയെ തിരയാന്‍ ബന്ധുക്കള്‍ക്കൊപ്പം പ്രതിയും കൂടിയിരുന്നു.
രാത്രി ഈ സ്ഥലത്തുണ്ടായിരുന്നവരെയും അന്യ സംസ്ഥാന തൊഴിലാളികളെയുമെല്ലാം പൊലീസ് ചോദ്യം ചെയ്തിരുന്നു. വ്യക്തമായ ഒരു തുമ്പും കിട്ടിയിരുന്നില്ല. ഇതിനിടെയാണ് പ്രതിക്ക് പെണ്‍കുട്ടിയുമായി പ്രണയമുണ്ടായിരുന്നു എന്ന വിവരം കിട്ടിയതും പൊലീസ് അന്വേഷണം ആ വഴിക്കു തിരിച്ചതും.
Keywords: Adivasi, Kerala, Muthalamada, Murder
COMMENTS