രാജ്യത്താകെ കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 31 ആയി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32 പുതിയ കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീ...
രാജ്യത്താകെ കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 31 ആയി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32 പുതിയ കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചപ്പോള്‍ രാജ്യത്താകെ രോഗികളുടെ എണ്ണം 1,171 ആയി.കേരളത്തില്‍ ഇന്നു രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 17 പേര് വിദേശത്തുനിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
കേരളത്തില്‍ രോഗബാധിതവരുടെ എണ്ണം 213 ആയി ഉയര്ന്നരിക്കുകയാണ്.
കാസര്‍കോട്-17
കണ്ണൂര്‍-11
വയനാട്-2
ഇടുക്കി-2
എ്നിങ്ങനെയാണ് ഇന്നത്തെ രോഗബാധിതരുടെ കണക്ക്.
സംസ്ഥാനത്ത് ഇന്ന് 126 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് 6991 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 6031 എണ്ണം രോഗബാധയില്ലെന്നു റിസല്‍ട്ട് കിട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വ്യക്തമാക്കി. ഇന്ത്യയില്‍ കൊറോണയുടെ സാമൂഹ്യ വ്യാപനം തടയുന്നതില്‍ ലോക് ഡൗണ്‍ സഹായകമായി എന്ന ധാരണയിലാണ് കേന്ദ്ര സര്‍ക്കാര്‍.
ലോക്ക് ഡൗണ്‍ നീട്ടുമെന്നും നീക്കുമെന്നും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നതിനാലാണ് കാബിനറ്റ് സെക്രട്ടറി വിശദീകരണം നല്‍കിയത്.
ഇതേസമയം, രാജ്യത്താകെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 31 ആയി. രാജ്യത്ത് ഇന്ന് നാല് കൊറോണ മരണം റിപ്പോര്‍ട്ടു ചെയ്തു.
പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ 54-കാരി മരിച്ചു. ബംഗാളിലെ രണ്ടാമത്തെ കോവിഡ് മരണമാണിത്.
* മുംബയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.
* ഇരുവരെയും ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
* 100 പേര് രോഗമുക്തി നേടി്.
* മഹാരാഷ്ട്രയില്‍ ആകെ 218 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
* ഭാഗമായി ട്രെയിനിലെ കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കുന്നതിന്റെ ആദ്യ മാതൃക തയ്യാറായി.
Summary: 32 new coronal cases in Kerala, 1171 patients nationwide. Kerala Chief Minister Pinarayi Vijayan said that out of those who were diagnosed with the disease in the state, 17 were from overseas.
Keywords: Kerala, Chief Minister Pinarayi Vijayan,Corona, Covid 19
COMMENTS