മുംബൈ: ഗായകന്‍ അദ്‌നാന്‍ സാമിക്ക് പദ്മശ്രീ നല്‍കിയതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി നടി സ്വര ഭാസ്‌കര്‍. അദ്‌നാന്‍ സാമി...
മുംബൈ: ഗായകന്‍ അദ്‌നാന്‍ സാമിക്ക് പദ്മശ്രീ നല്‍കിയതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി നടി സ്വര ഭാസ്‌കര്‍. അദ്‌നാന്‍ സാമിക്ക് 2016 ല്‍ ഇന്ത്യന്‍ പൗരത്വം നല്‍കുകയും പിന്നീട് പദ്മശ്രീ നല്‍കുകയും ചെയ്തുവെന്നും അങ്ങനെയാണെങ്കില്‍ പൗരത്വ ഭേദഗതി നിയമത്തിന് എന്ത് ന്യായീകരണമാണുള്ളതെന്നുമാണ് സ്വര ഭാസ്‌കറിന്റെ ചോദ്യം.
മധ്യപ്രദേശില്‍ ഭരണഘടനയെ സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വര. അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുകയും നുഴഞ്ഞുകയറ്റക്കാരെ പിടികൂടുകയും ചെയ്യുന്ന രീതിയാണ് ഇവിടെയുള്ളതെന്നും അവര്‍ ആരോപണം ഉന്നയിച്ചു.
ഒരു വശത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ തല്ലിയോടിക്കുമ്പോള്‍ മറുവശത്ത് പാകിസ്ഥാനിക്ക് പദ്മശ്രീ നല്‍കുന്നു. സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നു. കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും പാകിസ്ഥാനോട് പ്രണയമാണെന്നും സ്വര ആരോപണം ഉന്നയിച്ചു.
Keywords: Swara Bhaskar, Adnan Sami, Central government, B.J.P. Padmasree

COMMENTS