തിരുവനന്തപുരം: സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പുമുടക്കിയുള്ള സമരങ്ങള്‍ വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഉന്നത വിദ്...
തിരുവനന്തപുരം: സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പുമുടക്കിയുള്ള സമരങ്ങള്‍ വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീല്‍. പ്രതിപക്ഷ നേതാവും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹൈക്കോടതിയുടെ ഈ ഉത്തരവ് ജനാധിപത്യത്തെ തന്നെ ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
യൂണിയന്‍ പ്രവര്‍ത്തനം സാധൂകരിച്ച് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനിരിക്കുമ്പോഴാണ് ഇത്തരമൊരു കോടതി വിധി വന്നതെന്നും അതിനാല്‍ അപ്പീലില്‍ തീരുമാനമായശേഷമേ ഓര്‍ഡിനന്‍സ് ഇറക്കാനാകൂയെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പ് മുടക്ക്, മാര്‍ച്ച്, ഘൊരാവോ എന്നിവയ്ക്ക് നടത്തുന്നത് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. സമരത്തിനോ പഠിപ്പു മുടക്കിനോ ആരെയും പ്രേരിപ്പിക്കാനും പാടില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് വിപരീതമായി പ്രവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കലാലയങ്ങളിലെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ കാരണം വലിയ തോതില്‍ ക്ലാസുകള്‍ നഷ്ടപ്പെടുന്നതിനാല്‍ കോടതി അടിയന്തരമായി ഇടപെടണം, കലാലയങ്ങളിലെ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നില്ല തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള രണ്ടു സ്‌കൂളുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.
Keywords: Minister K.T Jaleel, Strike, Highcourt, Order, Politics

COMMENTS