കൊച്ചി: പൊലീസ് വകുപ്പിലെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ഹൈക്കോടതി ഇടപെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി സര...
കൊച്ചി: പൊലീസ് വകുപ്പിലെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ഹൈക്കോടതി ഇടപെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതി ഇപ്രകാരം നിര്‍ദ്ദേശിച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
അതേസമയം കാണാതായ വെടിയുണ്ടകളുടെ കൃത്യമായ കണക്ക് ഇപ്പോള്‍ പറയാനാകില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞ ദിവസം സി.എ.ജി റിപ്പോര്‍ട്ട് വാസ്തവമല്ലെന്നു കാട്ടി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പൊലീസില്‍ തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ലെന്നും രജിസ്റ്ററില്‍ വന്ന പിശകാണ് ഇത്തരമൊരു വിവാദത്തിന് കാരണമായതെന്നും പൊലീസിനെ വെള്ളപൂശിയുള്ള റിപ്പോര്‍ട്ടാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യമന്ത്രിക്കു നല്‍കിയത്. ഈ അവസരത്തിലാണ് ഇപ്പോള്‍ ഹൈക്കോടതി ഇതില്‍ ഇടപെട്ടിരിക്കുന്നത്.
Keywords: Highcourt, Police, Government, Rifle

COMMENTS