കൊല്ലം: മകളെ കാണാതായ വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നു പറന്നെത്തിയ അച്ഛനു കാണാനായത് അവളുടെ ചേതനയറ്റ ദേഹം. കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ കാണാതാ...
കൊല്ലം: മകളെ കാണാതായ വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നു പറന്നെത്തിയ അച്ഛനു കാണാനായത് അവളുടെ ചേതനയറ്റ ദേഹം.
കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ കാണാതായ ആറു വയസ്സുകാരി ദേവനന്ദനയുടെ അച്ഛന്‍ പ്രദീപ് കുമാറാണ് പ്രതീക്ഷകളോടെ എത്തി വേദനയുടെ നിലയില്ലാക്കയത്തില്‍ വീണത്.
മകളുടെ ചേതനയറ്റ ശരീരം കണ്ടു തളര്‍ന്നുപോയ പ്രദീപ് കുമാറിനെ ബന്ധുക്കള്‍ ഏറെ പണിപ്പെട്ടാണ് ശാന്തനാക്കിയത്.
ഇന്നു രാവിലെ പൊലീസിന്റെ മുങ്ങല്‍ വിദഗ്ദ്ധര്‍ തിരച്ചിലിനിടെയാണ് 7.30 ന് കുട്ടിയെ മരിച്ച നിലയില്‍ ഇത്തിക്കരയാറ്റില്‍ കണ്ടെത്തിയത്. ദേവനന്ദയുടെ വീട്ടില്‍ നിന്ന് ഇരുനൂറു മീറ്റര്‍ അകലത്തിലാണ് ആറ്. കാണാതായപ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തന്നെയാണ് മൃതദേഹത്തിലുമുള്ളത്.
കമഴ്ന്നു കിടക്കുന്ന നലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് വിദഗ്ദ്ധരെത്തി ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റും. മൃതദേഹത്തില്‍ മറ്റ് വിരലടയാളങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു.
കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും വിശദപരിശോധനകള്‍ക്കു ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാനാകൂ എന്നും കണ്ണനല്ലൂര്‍ പൊലീസ് പറഞ്ഞു.
തടത്തില്‍മുക്ക് ധനേഷ് ഭവനത്തില്‍ പ്രദീപിന്റെയും ധന്യയുടെയും മകള്‍ ദേവനന്ദയെ (പൊന്നു) ഇന്നലെ രാവിലെ പത്തരയോടെ വീട്ടില്‍ നിന്നാണ് കാണാതായത്. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദന.

പ്രാര്‍ത്ഥനകള്‍ വിഫലം, ദേവനന്ദനയുടെ ചേതനയറ്റ ദേഹം ഇത്തിക്കരയാറ്റില്‍
Keywords: Devanandana, Ponnu, Girl Missing, Pradeep Kumar
COMMENTS