പ്രാര്‍ത്ഥനകള്‍ വിഫലം, ദേവനന്ദനയുടെ ചേതനയറ്റ ദേഹം ഇത്തിക്കരയാറ്റില്‍

കൊല്ലം: കേരളമാകെ പ്രാര്‍ത്ഥനയോടെ കാത്തിരുന്ന നല്ല വാക്കു കേള്‍ക്കാനായില്ല. കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ കാണാതായ ആറു വയസ്സുകാരി ദേവനന്ദനയുട...


കൊല്ലം: കേരളമാകെ പ്രാര്‍ത്ഥനയോടെ കാത്തിരുന്ന നല്ല വാക്കു കേള്‍ക്കാനായില്ല. കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ കാണാതായ ആറു വയസ്സുകാരി ദേവനന്ദനയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തി.

ഇന്നു രാവിലെ പൊലീസിന്റെ മുങ്ങല്‍ വിദഗ്ദ്ധര്‍ തിരച്ചിലിനിടെയാണ് 7.30 ന് കുട്ടിയെ മരിച്ച നിലയില്‍ ആറ്റില്‍ കണ്ടെത്തിയത്. ദേവനന്ദയുടെ വീട്ടില്‍ നിന്ന് ഇരുനൂറു മീറ്റര്‍ അകലത്തിലാണ് ആറ്.



കമഴ്ന്നു കിടക്കുന്ന നലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ്  വിദഗ്ദ്ധരെത്തി ശാസ്ത്രീയ പരിശോധനകള്‍ക്കു ശേശം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റും. മൃതദേഹത്തില്‍ മറ്റ് വിരലടയാളങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു.

കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും വിശദപരിശോധനകള്‍ക്കു ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാനാകൂ എന്നും കണ്ണനല്ലൂര്‍ പൊലീസ് പറഞ്ഞു.



തടത്തില്‍മുക്ക് ധനേഷ് ഭവനത്തില്‍ പ്രദീപിന്റെയും ധന്യയുടെയും മകള്‍ ദേവനന്ദയെ (പൊന്നു) ഇന്നലെ രാവിലെ പത്തരയോടെ വീട്ടില്‍ നിന്നാണ് കാണാതായത്. പ്രദീപ് കുമാര്‍ ഗള്‍ഫില്‍ നിന്ന് രാവിലെ നാട്ടിലെത്തി. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദന.

വീട്ടില്‍ ധന്യയും ആറുമാസമായ മകനും ദേവനന്ദനയും മാത്രമുണ്ടായിരുന്നപ്പോഴാണ് തിരോധാനം. ധന്യയുടെ അച്ഛനമ്മമാര്‍ ഈ സമയം പുറത്തേക്കു പോയിരുന്നു.

ധന്യ തുണി അലക്കാനായി വീടിനു പിന്നിലേക്കു പോയപ്പോള്‍ ദേവനന്ദയും ഒപ്പം ചെന്നു. അനുജനു കൂട്ടിരിക്കാനായി അകത്തേയ്ക്കു പോകാന്‍ അമ്മ പറഞ്ഞു. കുറച്ചു കഴിഞ്ഞ് അകത്ത് അനക്കമൊന്നുമില്ലാതിരുന്നതിനാല്‍ ധന്യ ചെന്നു നോക്കുമ്പോള്‍ മുന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ദേവനന്ദനയെ കാണാനുമില്ലായിരുന്നു. തുടര്‍ന്ന് ധന്യ ബഹളം വച്ച് അയല്‍ക്കാരെ കൂട്ടുകയായിരുന്നു.

ദേവനന്ദനയെ കണ്ടെത്തുന്നതിനായി ചാത്തന്നൂര്‍ എ സി പി യുടെ നേതൃത്വത്തില്‍ 50 അംഗ അന്വേഷക സംഘം രൂപീകരിച്ചിരുന്നു.
സൈബര്‍ വിദഗ്ദ്ധദ്ധര്‍ ഉള്‍പ്പെടെ സംഘത്തിലുണ്ടായിരുന്നു. കേരളമാകെ പൊലീസ് ഇന്നലെ വ്യാപക തരിച്ചിലിലായിരുന്നു.

വീടിന് പുറത്തോ റോഡിലോ കളിക്കാന്‍ പോകുന്ന ശീലവും ദേവനന്ദയ്ക്കില്ലാത്തതിനാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ പൊലീസിന്റെ ശ്വാനസേന എത്തി. പൊലീസ് നായ മണം പിടിച്ചു പുഴയ്ക്കു കുറുകേയുള്ള ബണ്ട് കടന്നു മറുകര വരെ പോയിട്ടു തിരിച്ചു വന്നിരുന്നു. ഇതോടെയാണ് കുട്ടി പുഴയരികില്‍ വരെ എത്തിയെന്ന സംശയം ഏതാണ്ട് ബലപ്പെട്ടത്.



വീട്ടിനു സമീപത്തൊന്നും മറ്റു വാഹനങ്ങള്‍ വന്നതായും സൂചനയില്ല. കേരളത്തിലെ സോഷ്യല്‍ മീഡിയ ഒന്നാകെ പൊന്നുവിനു വേണ്ടി ഉണര്‍ന്നിരുന്നു.

നടന്‍ കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെ പൊന്നുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തു കുഞ്ഞിനെ കണ്ടെത്താന്‍ സഹായം തേടിയിരുന്നു.

Keywords: Devanandana, Kollam, Palliman, Girl Missing

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5038,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10976,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: പ്രാര്‍ത്ഥനകള്‍ വിഫലം, ദേവനന്ദനയുടെ ചേതനയറ്റ ദേഹം ഇത്തിക്കരയാറ്റില്‍
പ്രാര്‍ത്ഥനകള്‍ വിഫലം, ദേവനന്ദനയുടെ ചേതനയറ്റ ദേഹം ഇത്തിക്കരയാറ്റില്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5TT21ukLhPbbJ9NpbIb7sOdutpm8oZpfzuZGsrzhmCl7uPfN05o-gK-oaSo8wKBqtR9ETLi1UqC5VsTVrh2_Vbgjot5vYYbr3aur-R1IpocY2Pv0pGZ2bRf11z5tZsskQRMQTcETnPHg5/s640/devanandana_vyganews.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5TT21ukLhPbbJ9NpbIb7sOdutpm8oZpfzuZGsrzhmCl7uPfN05o-gK-oaSo8wKBqtR9ETLi1UqC5VsTVrh2_Vbgjot5vYYbr3aur-R1IpocY2Pv0pGZ2bRf11z5tZsskQRMQTcETnPHg5/s72-c/devanandana_vyganews.png
www.vyganews.com
https://www.vyganews.com/2020/02/devanandana-found-dead-in-ithikkara.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/02/devanandana-found-dead-in-ithikkara.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy