തിരുവനന്തപുരം: കൊറോണ വൈറസ് ബാധ കേരള സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ആരെയ...
തിരുവനന്തപുരം: കൊറോണ വൈറസ് ബാധ കേരള സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.
ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ആരെയും പേടിപ്പിക്കാനല്ലെന്നും മുൻകരുതൽ എന്ന നിലയിലാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ മൂന്നു പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽ നിന്ന് വന്നവരും അവരുമായി ഇടപഴകിയ വരും ഉൾപ്പെടെ 79 പേർ നിരീക്ഷണത്തിലാണ്. ഒരുപക്ഷേ ഇവർക്ക് രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഈ സാഹചര്യത്തിലാണ് മുൻകരുതൽ എന്ന നിലയിൽ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ചൈനയിൽ നിന്നു മടങ്ങിവന്നശേഷം പൊതുഇടങ്ങളിൽ സഞ്ചരിക്കുന്ന അവർക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടി വന്നേക്കുമെന്ന് മന്ത്രി പറഞ്ഞു.
എല്ലാവരും മുൻകരുതൽ നടപടികളോടു സഹകരിച്ചില്ലെങ്കിൽ കടുത്ത നിലപാടിലേക്ക് സർക്കാരിന് പോകേണ്ടി വരുമെന്ന് മന്ത്രി സൂചിപ്പിച്ചു.
Keywords: Coronavirus, Kerala, KK shaylaja, State emergency

COMMENTS