ലക്‌നൗ: വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി രഘുരാജ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത...
ലക്‌നൗ: വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി രഘുരാജ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്നാണ് മന്ത്രിയുടെ പ്രസ്താവന. അലിഗഡില്‍ ഒരു റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രി ഭീഷണി മുഴക്കിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരായാണ് മന്ത്രി ഭീഷണി മുഴക്കിയത്. രാജ്യത്ത് ഒരു ശതമാനം ആള്‍ക്കാര്‍ മാത്രമാണ് ഈ നിയമത്തെ എതിര്‍ക്കുന്നതെന്നും. ഈ രാജ്യം എല്ലാവര്‍ക്കുമുള്ളതാണ്, എന്നാല്‍ നമ്മുടെ നികുതിപ്പണത്തിന്റെ പങ്കുപറ്റി ഇവിടെ താമസിച്ചിട്ട് നമ്മുടെ നേതാക്കള്‍ക്കെതിരെ സംസാരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.
Keywords: U.P minister, Prime minister, Chief minister, Citizenship act

COMMENTS