21 വയസ്സിന് താഴെയുള്ള ഒരുസംഘം യുവാക്കളുടെ കൂട്ടായ്മയില്‍ നവാഗത സംവിധായകന്‍ കൃഷ്ണനുണ്ണി മംഗലത്ത് ഒരുക്കുന്ന ഒന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ...
21 വയസ്സിന് താഴെയുള്ള ഒരുസംഘം യുവാക്കളുടെ കൂട്ടായ്മയില്‍ നവാഗത സംവിധായകന്‍ കൃഷ്ണനുണ്ണി മംഗലത്ത് ഒരുക്കുന്ന ഒന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷണ കഥാചിത്രമാണ് 'ട്രാന്‍സിഷന്‍'.
മോണോക്രോം രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മധുരയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ ഒരു യുവാവ് കണ്ടു മറയുന്ന വ്യക്തികളേയും സന്ദര്‍ഭങ്ങളേയും ജീവിതവുമായി കോര്‍ത്തിണക്കുന്നതാണ് പ്രമേയം.
അഖില്‍ പ്രസന്നകുമാറാണ് നായകന്‍. മേഘ പ്രിയ, ശ്രീകുമാര്‍ നായര്‍, രഘു ചുളളിമാനൂര്‍, കൃഷ്ണകാന്ത്, മണി തുടങ്ങിയവര്‍ അഭിനയിക്കുന്നു.
കൃഷ്ണനുണ്ണി മംഗലത്ത്, തപസ്യ അശോക്, വിശാഖ്, മണി, ശ്രീകുമാര്‍, മഹേഷ് കുമാര്‍, രഘു ചുള്ളിമാനൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. സംഗീതം ആനന്ദ് സീതാരാമന്‍.
Keywords: Movie, Malayalam Movie, Transition
COMMENTS