സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്കു പ്രവേശനം അനുവദിച്ചതുള്‍പ്പെടെയുള്ള വിഷയങ്ങളിലെ കേസുകളില്‍ സുപ്രീം കോട...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്കു പ്രവേശനം അനുവദിച്ചതുള്‍പ്പെടെയുള്ള വിഷയങ്ങളിലെ കേസുകളില്‍ സുപ്രീം കോടതി വിശാല ബെഞ്ച് 22 ദിവസം വാദം കേള്‍ക്കും.
സുപ്രീം കോടതി സെക്രട്ടറി ജനറല്‍ ഇന്നു വിളിച്ചു ചേര്‍ത്ത അഭിഭാഷകരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
വാദിക്കാനായി 22 ദിവസം ആവശ്യപ്പെടാന്‍ അഭിഭാഷകര്‍ ധാരണയിലെത്തുകയായിരുന്നു. ഇന്നത്തെ യോഗം മുന്നോട്ടുവച്ച ശുപാര്‍ശകള്‍ ഫെബ്രുവരി മൂന്നിന് വിശാല ബെഞ്ച് പരിഗണിക്കും.
ഇന്നത്തെ ശുപാര്‍ശകള്‍ ബെഞ്ച് അംഗീകരിച്ചാല്‍ ഫെബ്രുവരി രണ്ടാം വാരം മുതല്‍ അന്തിമവാദം കേട്ടുതുടങ്ങും. ഇരു വിഭാഗങ്ങള്‍ക്കും 10 ദിവസം വീതം വാദിക്കാന്‍ കിട്ടും. മറുപടിവാദത്തിന് ഓരോ ദിവസം അനുവദിക്കും.
നിലവില്‍ വിശാല ബെഞ്ചിന് മുന്നില്‍ വന്നിട്ടുള്ള ചോദ്യങ്ങള്‍ ക്രമപ്പെടുത്താനും വാദം എപ്രകാരം വേണമെന്നു തീരുമാനിക്കാനുമാണ് സെക്രട്ടറി ജനറലിനോട് അഭിഭാഷകരുടെ യോഗം വിളിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. അഭിഭാഷകന്‍ വി. ഗിരി ആയിരിക്കും വിഷയങ്ങള്‍ ക്രോഡീകരിച്ച് കോടതിക്ക് നല്‍കുക.
യുവതീപ്രവേശം അനുവദിച്ച വിധിയിന്മേലുള്ള പുനപ്പരിശോധനാ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ വാദം കഴിയുന്നതോടെ വിഷയത്തിന് അന്തിമ തീര്‍പ്പാവുമെന്നാണ് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയത്.
Keywords: Sabarimala, Lord Ayyappa, Supreme Court, Chief Justice of India
 
 

 
							     
							     
							     
							    
 
 
 
 
 
COMMENTS