തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ വീടുവീടാന്തരം കയറി പ്രചരണം നടത്താനെത്തിയ കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജുവിനെ ...
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ വീടുവീടാന്തരം കയറി പ്രചരണം നടത്താനെത്തിയ കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജുവിനെ നിയമത്തില്‍ തന്റെ അതൃപ്തി അറിയിച്ച് പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍.
ആദ്യ വീട്ടില്‍ നിന്നുതന്നെ അടികിട്ടിയത് കേന്ദ്ര യുവജന പിന്നാക്ക കാര്യ സഹമന്ത്രിക്കും ബിജെപിക്കും ക്ഷീണമാവുകയും ചെയ്തു.
വീട്ടിലെത്തി നിയമത്തിന്റെ ഗുണഗണങ്ങള്‍ റിജിജു വിശദീകരിച്ചപ്പോഴാണ് തനിക്കു നിയമത്തില്‍ താത്പര്യമില്ലെന്നു ജോര്‍ജ് ഓണക്കൂര്‍ മന്ത്രിയോടു തിരിച്ചു പറഞ്ഞത്. കേരളത്തിലെ ആദ്യ ഗൃഹസന്ദര്ശനമായിരുന്നു ഇത്.
ആളെ മനസ്സിലാക്കാതെ ആദ്യ വീട്ടില്‍ നിന്നു തന്നെ വടികൊടുത്ത് അടിവാങ്ങാന്‍ ഇടവരുത്തിയതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തോടു കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചുവെന്നാണ് അറിയുന്നത്.
മാധ്യമപ്പടയെയും കൂട്ടി ജോര്‍ജ് ഓണക്കൂറിന്റെ വീട്ടിലെത്തിയതും ക്ഷീണമായി. തനിക്ക് നിയമത്തോടു വിയോജിപ്പുണ്ടെന്നു മാധ്യമങ്ങളോടും ഓണക്കൂര്‍ പറഞ്ഞു.
യുമായി ബന്ധപ്പെട്ട ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ അതൃപ്തി അറിയിച്ച് സാഹിത്യകാരന് ജോര്‍ജ് ഓണക്കൂര്‍. പരിപാടിയുടെ ഭാഗമായി കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു വീട്ടിലെത്തിയപ്പോഴാണ് ജോര്‍ജ് ഓണ്ക്കൂര് അതൃപ്തി അറിയിച്ചത്.
ഒരു മതത്തെ മാത്രം ഒഴിവാക്കി ആറ് മതങ്ങളെ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്ന് ജോര്‍ജ് ഓണക്കൂര്‍ കിരണ്‍ റിജ്ജുവിനെ അറിയിക്കുകയായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആവബോധമുണ്ടാക്കാന് രാജ്യവ്യാപകമായി ബിജെപി ഗൃഹസമ്പര്‍ക്ക പ്രചാരണ പരിപാടി സംഘടിപ്പിക്കുകയാണ്. ഇത്തരത്തില്‍ മൂന്നു കോടി വീടുകളെങ്കിലും സന്ദര്‍ശിക്കാനാണ് പരിപാടി.
കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന നേതാക്കളും വീടുതോറുമെത്തും. ഡല്‍ഹിയില്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ ഗൃഹസന്ദര്‍ശനം നടത്തും.
പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദ ഗാസിയാബാദിലാണ് വീടുകള്‍ കയറിയിറങ്ങുക. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ് ലക്നൗവിലും നിതിന്‍ ഗഡ്കരി നാഗ്പൂരിലും നിര്‍മ്മലാ സീതാരാമന് ജയ്പൂരിലും ഗൃഹസന്ദര്‍ശനം നടത്തും.
ജില്ലകള്‍ തോറും പത്രസമ്മേളനങ്ങളും ബുദ്ധിജീവികളെ പങ്കെടുപ്പിച്ച് പൊതുയോഗങ്ങളും റാലികളും ബോധവത്ക്കരണ ക്ളാസുകളും ബിജെപി സംഘടിപ്പിക്കുന്നുണ്ട്.
Keywords; Kiren Rijiju, George Onakkur, Kerala, BJP
COMMENTS