ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളില്‍ ഒരാള്‍ നല്‍കിയിരുന്ന ദയാഹര്‍ജി രാഷ്ട്രപതി തള്ളി. കേസിലെ രണ്ടാം പ്രതിയ...
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളില്‍ ഒരാള്‍ നല്‍കിയിരുന്ന ദയാഹര്‍ജി രാഷ്ട്രപതി തള്ളി. കേസിലെ രണ്ടാം പ്രതിയായ മുകേഷ് സിങ്ങിന്റെ ദയാഹര്‍ജിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയത്. ഇതോടെ ഇയാളുടെ വധശിക്ഷ ഉറപ്പായി.
കഴിഞ്ഞ ദിവസം പ്രതികളുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. തുടര്‍ന്ന് ഈ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനായി പുതിയ തീയതി അടക്കം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിഹാര്‍ ജയില്‍ അധികൃതരോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
പ്രതി മുകേഷ് സിങ് നല്കിയ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിഭവനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. ജനുവരി 22 ന് രാവിലെ ഏഴുമണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനാണ് ഡല്‍ഹി കോടതി വിധിച്ചിരിക്കുന്നത്.
Keywords: Nirbhaya case, Supreme court, Mercy plea, Rejected

COMMENTS