കാഠ്മണ്ഡു : മലയാളികളായ എട്ടു വിനോദസഞ്ചാരികള്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണത്തിന് എട്ടംഗ സമിതിയെ നിയമിച്ച...
കാഠ്മണ്ഡു : മലയാളികളായ എട്ടു വിനോദസഞ്ചാരികള്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണത്തിന് എട്ടംഗ സമിതിയെ നിയമിച്ചതായി നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു.
മരിച്ചത് റൂം ഹീറ്ററിലെ വിഷവാതകം ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. നേപ്പാള്‍ ടൂറിസം വകുപ്പാണ് അന്വേഷണ സമിതി രൂപീകരിച്ചതെന്ന് മഖന്‍പുര്‍ പൊലീസ് സൂപ്രണ്ട് സുശീല്‍ സിംഗ് റാത്തോഡ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കാഠ്മണ്ഡുവിലെ ഇന്ത്യന്‍ മിഷനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടവും മറ്റ് നടപടികളും വേഗത്തില്‍ നടക്കുന്നുണ്ടെന്നും കേരള ടൂറിസം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു.
നേപ്പാളില്‍ ഐജിയുമായി കേരള ഡിജിപി ചര്‍ച്ച നടത്തിയിരുന്നു. പൊലീസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ളതിനാല്‍ മൃതദേഹങ്ങള്‍ വ്യാഴാഴ്ച മാത്രമേ നാട്ടിലെത്തിക്കാനാവൂ എന്നാണ് കരുതുന്നത്.
തിങ്കളാഴ്ച രാത്രിയാണ് ദുരന്തം സംഭവിച്ചത്. തിരുവനന്തപുരം ചേങ്കോട്ടുകോണം അയ്യന്‍കോയിക്കല്‍ ലെയ്ന്‍ എ - 59 രോഹിണി ഭവനില്‍ താമസിക്കുന്ന ദുബായില്‍ എന്‍ജിനിയറായ പ്രവീണ്‍ കൃഷ്ണന്‍ നായര്‍ (39), എറണാകുളം അമൃത ഹോസ്പിറ്റലില്‍ എം.ഫാം വിദ്യാര്‍ത്ഥിയായ ഭാര്യ ശരണ്യ (34), മക്കളായ ശ്രീഭദ്ര (8), ആര്‍ച്ച (6), അഭിനവ് (5), എറണാകുളം ഇന്‍ഫോപാര്‍ക്ക് എന്‍ജിനിയര്‍ കോഴിക്കോട് കുന്ദമംഗലം വെളൂര്‍ പുനത്തില്‍ രഞ്ജിത്ത് കുമാര്‍ (37), ഭാര്യ ഇന്ദു ലക്ഷ്മി പീതാംബരന്‍ (29), മകന്‍ വൈഷ്ണവ് രഞ്ജിത്ത് (2) എന്നിവരാണ് മരിച്ചത്.
ഒരു മുറിയില്‍ലാണ് ഇവരെല്ലാം ഉറങ്ങാന്‍ കിടന്നത്. രഞ്ജിത്തിന്റെ മറ്റൊരു മകന്‍ മാധവ് (6) മറ്റൊരു മുറിയില്‍ ഉറങ്ങാന്‍ കിടന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു.
നേപ്പാളിലെ മക്വന്‍പുര്‍ ജില്ലയിലെ ദാമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ സംഘം നേരത്തേ നാലു മുറി ബുക്ക് ചെയ്തിരുന്നെങ്കിലും ചെക്ക് ഇന്‍ സമയം കഴിഞ്ഞിരുന്നതിനാല്‍ രണ്ടു മുറിയാണ് കൊടുത്തത്. അങ്ങനെയാണ് രണ്ടു കുടുംബങ്ങള്‍ ഒരു മുറിയില്‍ കിടന്നത്.
സാധാരണ ലോണുകളിലും മറ്റും ഉപയോഗിക്കുന്ന ഔട്ട്ഡോര്‍ ഹീറ്ററാണ് ഹോട്ടലിലെ മുറിയില്‍ സ്ഥാപിച്ചിരുന്നത്. ഇതാണ് ദുരന്തകാരണമായത്. ഹീറ്ററില്‍ നിന്ന് വമിച്ച കാര്‍ബണ്‍ മോണോക്‌സൈഡ് മുറിയില്‍ നിറഞ്ഞ് ഉറക്കത്തിലായിരുന്ന എല്ലാവരും അബോധാവസ്ഥയിലേക്കും പിന്നെ മരണത്തിലേക്കും പോവുകയായിരുന്നു എന്നാണ് ഡോക്ടര്‍മാരുടെ അനുമാനം. നേപ്പാളില്‍ മിക്ക പ്രദേശങ്ങൡും ഇപ്പോള്‍ അതിശൈത്യമാണ്. അതിനാലായിരിക്കാം ഇവര്‍ വാതിലും ജനാലകളും അടച്ച് ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചത്.
ഇവര്‍ കിടന്ന മുറി രാവിലെ തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറക്കുകയായിരുന്നു. അപ്പോഴാണ് എട്ടു പേരെയും അബോധാവസ്ഥയില്‍ കണ്ടത്.
മുറിയുടെ വാതില്‍ അകത്തു നിന്ന് പൂട്ടുകയും ജനാലകള്‍ കുറ്റിയിടുകയും ചെയ്തിരുന്നതിനാല്‍ മുറിയില്‍ പടര്‍ന്ന വിഷവാതകം പുറത്തുപോയില്ലെന്നാണ് അനുമാനം.
അബോധാവസ്ഥയിലായിരുന്ന എട്ടു പേരെയും ഹെലികോപ്ടറില്‍ കാഠ്മണ്ഡുവിലെ എച്ച്.എ.എം.എസ് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിയപ്പോള്‍ മരണം സംഭവിച്ചിരുന്നു.
Summary: The Nepal Department of Tourism on Tuesday formed a probe committee to investigate the death of eight Indian tourists who lost their lives due to possible unconsciousness in a hotel room of a resort in Daman, a tourist destination near Kathmandu.The eight Indian tourists, including four adults and four children, were found unconscious at the resort while they undergoing treatment at a hospital in Kathmandu on Tuesday, according to the police.
Keywords: Kerala, Daman , Pokhara, Makwanpur Superintendent of Police, Sushil Singh Rathore,
Kerala Tourism Minister , Kadakampally Surendran, Indian Mission, Kathmandu, DGP, IG , MoS MEA V Muraleedharan
COMMENTS