തിരുവനന്തപുരം: കാട്ടക്കട അമ്പലത്തിന്‍കാല കാഞ്ഞിരവിളയില്‍ സ്വന്തം പറമ്പിലെ മണ്ണ് മോഷ്ടിക്കുന്നത് തടഞ്ഞ ഭൂഉടമയെ ജെസിബിക്ക് അടിച്ചുകൊന്നു....
തിരുവനന്തപുരം: കാട്ടക്കട അമ്പലത്തിന്‍കാല കാഞ്ഞിരവിളയില്‍ സ്വന്തം പറമ്പിലെ മണ്ണ് മോഷ്ടിക്കുന്നത് തടഞ്ഞ ഭൂഉടമയെ ജെസിബിക്ക് അടിച്ചുകൊന്നു.
പ്രവാസി വ്യവസായിയായ സംഗീതാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നു പൊലീസ് പറഞ്ഞു.
ജെസിബിയുടെ ബക്കറ്റ് കൊണ്ട് ഇന്നലെ രാത്രി സംഗീതിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പ്രതി ചാരുപാറ സ്വദേശി സജു സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.
തന്റെ പറമ്പില്‍ നിന്ന് അനുമതിയോട് കൂടി സംഗീത് മണ്ണ് കൊടുത്തിരുന്നു. ഇതിന്റെ മറവില്‍ അനുവാദമില്ലാതെ അക്രമിസംഘം മണ്ണെടുക്കാന്‍ ശ്രമിച്ചത് സംഗീത് തടഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സ്വന്തം കാര്‍ ജെസിബിക്കും ടിപ്പറിനും മുന്നില്‍ കൊണ്ടിട്ട സംഗീത് പൊലീസിനെ വിളിക്കാന്‍ ശ്രമിച്ചു. ഇതോടെ, സജു ജെസിബിക്ക് കാര്‍ വലിച്ചുനീക്കാന്‍ ശ്രമിച്ചു. ഇതു തടയാന്‍ മുന്നോട്ടുകയറിയ സംഗീതിനെ ജെസിബിക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു.
മണ്ണുമാന്തി യന്ത്രം തന്റെ പറമ്പില്‍ കടന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ സജു യന്ത്രത്തിന്റെ ബക്കറ്റുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ജെ.സി.ബി ഓടിച്ചിരുന്നത് സജുവായിരുന്നു. ഇയാളെ കൂടാതെ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.
Keywords: Land Mafia, Kattakkada, Sangeeth, Saju, Police
COMMENTS