സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ആറുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതോടെ രാജ്യം കടുത്ത പ്രത...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ആറുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലേക്കു പോകുന്നതായി സൂചന.
ഡിസംബറില്‍ 7.35 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനപ്പെടുത്തി രാജ്യത്ത് നാണ്യപ്പെരുപ്പം 6.25 വരെ എത്തുമെന്നായിരുന്നു റിസര്‍വ് ബാങ്ക് കണക്കുകൂട്ടിയിരുന്നത്.
നവംബറിലെ 5.54 ശതമാനത്തില്‍ നിന്നാണ് കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കി കണക്കാക്കുന്ന പണപ്പെരുപ്പ നിരക്കാണ് ഉയര്‍ന്നിരിക്കുന്നത്. 2014ന് ശേഷം ഇത്രയേറെ പണപ്പെരുപ്പ നിരക്ക് ഉയരുന്നത് ആദ്യമായാണ്.
ഭക്ഷ്യവസ്തുക്കള്‍ക്കാണ് വിലക്കയറ്റം രൂക്ഷം. ഇതാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചിരിക്കുന്നത്. നവംബറില്‍ പണപ്പെരുപ്പ നിരക്ക് 5.54 ശതമാനമായിരുന്നു. ഒക്ടോബറില്‍ നിരക്ക് 4.62 ശതമാനമായിരുന്നു.
ഒക്ടോബറില്‍ പണപ്പെരുപ്പം വര്‍ദ്ധിച്ചിരുന്നതിനാല്‍ ഡിസംബറില്‍ ചേര്‍ന്ന വായ്പ അവലോകന യോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായിരുന്നില്ല.
കഴിഞ്ഞ കുറച്ചു കാലമായി തുടര്‍ച്ചയായി പലിശനിരക്ക് കുറച്ചുവരികയായിരുന്നു റിസര്‍വ് ബാങ്ക്. പലിശനിരക്ക് കുറയ്ക്കേണ്ടതില്ല എന്ന ഇപ്പോഴത്തെ തീരുമാനവും ശ്രദ്ധേയമാണ്.
പലിശ നിരക്കിന്റെ കാര്യത്തില്‍ ഭക്ഷ്യ വിളയായ സവാളയുടെ കുത്തനെയുളള വിലക്കയറ്റം വരെ പരിഗണനാവിഷയമായി.
ചുരുങ്ങിയ ഈ കാലത്ത് രാജ്യത്ത് അവശ്യവസ്തുക്കൡ പെടുന്ന പച്ചക്കറിയുടെ വില 60.5 ശതമാനമാണ് ഉയര്‍ന്നത്. ഇതു പിടിച്ചുനിറുത്താന്‍ ഭരണസംവിധാനങ്ങള്‍ക്കു കഴിയുന്നുമില്ല.
ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം 14.12 ശതമാനമായിരിക്കുന്നുവെന്നാണ് നാഷണല്‍ സ്റ്റാസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പറയുന്നത്. നവംബറില്‍ 10.01 ശതമാനമായിരുന്നതാണ് നാലു ശതമാനത്തിലേറെ ഒരു മാസംകൊണ്ടു കുതിച്ചത്.
Summary: an 13 : A massive rise in food prices lifted India’s December retail inflation to 7.35 per cent from 5.54 per cent in November, official data showed on Monday. Similarly, on a year-on-year (YoY) basis, the Consumer Price Index (CPI) for December was higher than the corresponding period of last year when retail inflation stood at 2.11 per cent.
Keywords: India, December , Inflation, Consumer Price Index, National Statistical Office , Consumer Food Price Index , RBI, Reserve Bank of India
COMMENTS