തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുന്‍ ഡി.ജി.പി സെന്‍കുമാറിനെതിരെ പൊലീസ് കേസെടുത്തു. സെന്‍കു...
പ്രസ് ക്ലബില്‍ വച്ച് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിനാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. മാധ്യമപ്രവര്‍ത്തകന്‍ കടവില്‍ റഷീദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വാര്‍ത്താ സമ്മേളനത്തില്‍ വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച സെന്‍കുമാറിനോട് വെള്ളാപ്പള്ളിക്കെതിരെയുള്ള ആരോപണങ്ങള്‍ എന്തുകൊണ്ട് അന്വേഷിച്ചില്ല എന്നു ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് സെന്‍കുമാര്‍ ദേഷ്യപ്പെടുകയും മോശമായി പെരുമാറുകയുമായിരുന്നു.
Keywords: Press club, former D.G.P Senkumar, Police case
COMMENTS