ബെയ്ജിങ് : ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രതിസന്ധികളിൽ ഒന്നാണ് ചൈന ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് പ്രസിഡൻറ് ഷി ജിൻ പിങ് . കൊറോണ വൈറ...
ബെയ്ജിങ് : ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രതിസന്ധികളിൽ ഒന്നാണ് ചൈന ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് പ്രസിഡൻറ് ഷി ജിൻ പിങ് . കൊറോണ വൈറസ് ബാധയിൽ ഇതിനകം നൂറു പേർ മരിച്ചുവെന്നു ചൈന ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രസിഡൻറ് ഈ വെളിപ്പെ
ത്തൽ നടത്തിയിരിക്കുന്നത്.
ചൈനയിൽ എത്തിയ ലോകാരോഗ്യ സംഘടന തലവൻ റ്റെഡ്റോസ് അധാനം ഗബ്രയോസിനോടു സംസാരിക്കവേയാണ് ഷി ഇക്കാര്യം വ്യക്തമാക്കിയത്.
ഇതേസമയം ചൈനയിൽ കുടുങ്ങിക്കിടക്കുന്ന വിദേശികളെ പുറത്തേക്ക് കൊണ്ടുപോകുന്നതിന്ന് ചൈന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
കൊറോണ വൈറസ് ബാധയുടെ കേന്ദ്രമായ വുഹാൻ നഗരത്തിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെയും പൗരന്മാരെയും തിരിച്ചുകൊണ്ടുവരാൻ വിമാനം അയക്കാൻ സർക്കാർ തയ്യാറായെങ്കിലും ചൈന ഇതുവരെ അനുമതി നൽകിയിട്ടില്ല. ലോകാരോഗ്യ സംഘടന എതിർക്കുന്നതുകൊണ്ടാണ് അനുമതി നൽകാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാൽ ഗുരുതരമായ പ്രതിസന്ധിയെക്കുറിച്ച് പുറം ലോകം അറിയുമെന്ന ഭയം ചൈനയ്ക്കുക്കുണ്ട്. ചൈനയിലെ ഇന്ത്യൻ വിദ്യാർത്ഥികളോട് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുത്തിരിക്കാനും ഏതുനിമിഷവും വിമാനം എത്താൻ സാധ്യതയുണ്ടെന്നും
എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്.
ചൈനയിൽ നിന്നു ജപ്പാനിലും ജർമ്മനിയിലും രോഗം പടർന്നതായി ഇന്ന് സ്ഥിരീകരിച്ചു. രണ്ട് രാജ്യങ്ങളിലും ഓരോ വ്യക്തികൾക്കാണ് കൊറോണ വൈറസ് ബാധ ഉണ്ടായിരിക്കുന്നത് . രണ്ടുപേർക്കും ചൈനീസ് പൗരന്മാരിൽ നിന്നാണ് രോഗം പകർന്നു കിട്ടിയിരിക്കുന്നത്.
ജപ്പാനും അമേരിക്കയും ഫ്രാൻസും ദക്ഷിണ കൊറിയയും ചൈനയിൽ ഉള്ള തങ്ങളുടെ പൗരന്മാരെ തിരിച്ചു കൊണ്ടു പോകുന്നതിനായി തയ്യാറെടുക്കുകയാണ് . പക്ഷേ ഇതുവരെയും ഇക്കാര്യത്തിലും ഔദ്യോഗികമായി ചൈന പ്രതികരിച്ചിട്ടില്ല .
പുറംലോകമറിയുന്നതിലും ഗുരുതരമാണ് ചൈനയിലെ അവസ്ഥ എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. രോഗബാധ സംബന്ധിച്ച വിവരങ്ങളും പൂർണമായും പുറത്തുവിടാതെ ഒളിപ്പിക്കുക യാണെന്ന ആരോപണം ചൈനയിൽ തന്നെ ഉയർന്നിരിക്കുന്നു.
പ്രതിസന്ധി നേരിടുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവത്തിൽ രാജ്യത്തിനകത്ത് കടുത്ത പ്രതിഷേധം ഉയർന്നു തടങ്ങിയിട്ടുണ്ട്.
വരുന്ന പത്തുദിവസത്തിനുള്ളിൽ ചൈനയിൽ രോഗബാധ കൊടുമുടിയിൽ എത്തുമെന്നാണ് നാഷണൽ ഹെൽത്ത് കമ്മീഷൻ അധികൃതർ പറയുന്നത്.
ഈ സമയത്തിനുള്ളിൽ മൂന്നര ലക്ഷം പേർക്കെങ്കിലും രോഗബാധ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടനയും വിലയിരുത്തുന്നു. പൊതു അവധി ദിനങ്ങൾ നീട്ടിക്കൊടുത്തു ജനം പുറത്തിറങ്ങാത്ത അവസ്ഥ നീട്ടിക്കൊണ്ടുപോവുകയാണ് ചൈനീസ് സർക്കാർ.
രാജ്യത്തിന്റെ പലഭാഗങ്ങളിലും ട്രെയിൻ സർവീസുകൾ വലിയൊരളവ് വെട്ടിക്കുറച്ചിട്ടുണ്ട്. രോഗബാധ ആരംഭിച്ച വുഹാൻ ഏതാണ് പ്രേതനഗരമായി മാറിയിട്ടുണ്ട്. ഇവിടെ ആരും പുറത്തിറങ്ങാത്ത അവസ്ഥയാണ്.
വ്യാപാരശാല എല്ലാം അടഞ്ഞു കിടക്കുകയാണ്. വ്യവസായ നഗരമാണ് വുഹാൻ. ഇവിടെയുള്ള വ്യവസായശാലകളും ഏതാണ്ട് പൂർണമായും അടഞ്ഞു കിടക്കുക്കുകയാണ്. ടാക്സികൾക്കും നിയന്ത്രണമണ്ട്.
ആംബുലൻസുകൾ മാത്രമാണ് ഇപ്പോൾ റോഡിൽ ഉള്ളത് . വന്യമൃഗ മാർക്കറ്റിൽ നിന്നാണ് കൊറോണ വൈറസ് പടർന്നുപിടിച്ചതെന്നാണ് സംശയിക്കുന്നത്. അതേസമയം ചൈന തങ്ങളുടെ ഭാഗമായി ശേഖരിച്ചു വച്ചിരുന്ന വൈറസ് പുറത്തു പോയതാണ് അപകടകാരണമായതെന്നും ആക്ഷേപമുണ്ട്.
ലോകത്ത് ലഭിക്കാവുന്ന എല്ലാ രോഗകാരികളായ വൈറസുകളുടെയും ശേഖരം ചൈനയ്ക്കുണ്ട്. ഇതിൽ നിന്നാണ് ഇപ്പോൾ അപകടം വന്നതെന്നാണ് ഒരു വിഭാഗം സംശയിക്കുന്നത്.
എന്തായാലും ചൈന നേരിടുന്നത് ഭീകരമായ അവസ്ഥയാണ്. രാജ്യത്തിൻറെ ടൂറിസം, വ്യവസായ മേഖലകൾ ഏതാണ്ട് പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ചൈനയുടെ വളർച്ച നിരക്ക് പോലും കൊറോണ വൈറസ് ബാധ നിമിത്തം സംഭവിക്കുന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നത്.
Keywords: China, Corona Virus, Xi, WHO

COMMENTS