ദീപക് നമ്പ്യാര്‍ കോമഡിയുടെ ട്രാക്ക് വിട്ട് അല്പം ഗൗരവത്തിലാണ് ഇക്കുറി സംവിധായകന്‍ സിദ്ദീഖ്. മോഹന്‍ ലാലിനെ നായകനാക്കി സിദ്ദീഖ് സംവിധാനം...
ദീപക് നമ്പ്യാര്‍
കോമഡിയുടെ ട്രാക്ക് വിട്ട് അല്പം ഗൗരവത്തിലാണ് ഇക്കുറി സംവിധായകന്‍ സിദ്ദീഖ്. മോഹന്‍ ലാലിനെ നായകനാക്കി സിദ്ദീഖ് സംവിധാനം ചെയ്ത ബിഗ് ബ്രദര്‍ എന്ന ചിത്രം ആക്ഷനും സെന്റിമെന്റ്‌സിനും പ്രാധാന്യം നല്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ്.
ആരാധകര്‍ക്കു വേണ്ടുന്ന ചേരുവകള്‍ വേണ്ടുവോളമുണ്ട് ചിത്രത്തില്‍. പേരു പോലെ തന്നെ ഒരു ജ്യേഷ്ഠന്റെ കഥയാണിത്.
മോഹന്‍ലാല്‍, അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണിക്യഷ്ണന്‍, ഇര്‍ഷാദ്, ടിനി ടോം, ദേവന്‍, ജനാര്‍ദ്ദനന്‍, ഹണി റോസ്, സര്‍ജാനോ ഖാലിദ് തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്.
24 വര്‍ഷം ജയിലില്‍ കിടന്നിട്ടു പുറത്തിറങ്ങുന്ന സച്ചിദാനന്ദന്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു. രണ്ടു വ്യാഴവട്ടമെന്ന അകലം അയാളെ സമൂഹത്തില്‍ പല പ്രശ്‌നങ്ങളിലേക്കും കൊണ്ടെത്തിക്കുന്നുണ്ട്.
പുറത്തിറങ്ങുന്ന സച്ചിദാനന്ദന്റെ ഭൂതകാലത്തെ പ്രശ്‌നങ്ങള്‍ വൈകാതെ അയാളുടെ കുടുംബത്തിനു മേലും കരിനിഴല്‍ വീഴ്ത്തുന്നു.
ഇന്നലെകളിലേക്കു തിരിച്ചുപോകാതെ ഒതുങ്ങി ജീവിക്കാനാണ് സച്ചി ആഗ്രഹിക്കുന്നത്. പക്ഷേ, സാഹചര്യങ്ങള്‍ അയാളെ ഇന്നലെകളുടെ തുടര്‍ച്ചയിലേക്കു പോകാന്‍ പ്രേരിപ്പിക്കുന്നു.
അതിഭാവുകത്വവും നാടകീയതയും ചിത്രത്തിന്റെ സ്വാഭാവികതയ്ക്കു പലപ്പോഴും കോട്ടമാവുന്നുണ്ട്. എങ്കിലും ആരാധകര്‍ക്കു വേണ്ടുന്ന ചേരുവകള്‍ വേണ്ടുവോളമുണ്ട് ചിത്രത്തില്‍. മോഹന്‍ലാലിന്റെ ഫൈറ്റ് സീനുകള്‍ ഇഷ്ടമുള്ളവര്‍ക്ക് അതിനും അവസരം വേണ്ടുവോളമുണ്ട്. സുപ്രീം ശിവ-സ്റ്റണ്ട് സില്‍വ സംഘമാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ജിത്തു ദാമോദറിന്റെ ഛായാഗ്രണം മികച്ചതാണ്. ദീപക് ദേവിനു എടുത്തു പറയത്തക്ക സംഭാവനയൊന്നും ഗാനരംഗത്തു നല്കാനായില്ല. ചുരുക്കത്തില്‍ ആരാധകരെ നിരാശപ്പെടുത്താത്ത ചിത്രമാണ് ബിഗ് ബ്രദര്‍.
Keywords: Mohanlal, Big Brother, Siddiq, Movie, Malayalam Film, Arbas khan
 




 
							     
							     
							     
							    
 
 
 
 
 
COMMENTS