വെല്ലിംഗ്ടണ്‍ : തുടര്‍ച്ചയായി രണ്ടാമതും സൂപ്പര്‍ ഓവറിലേക്കു നീണ്ട മത്സരത്തിലും ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ. സൂപ്പര്‍ ഓവറില്‍ കിവി...
വെല്ലിംഗ്ടണ്‍ : തുടര്‍ച്ചയായി രണ്ടാമതും സൂപ്പര്‍ ഓവറിലേക്കു നീണ്ട മത്സരത്തിലും ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ. സൂപ്പര്‍ ഓവറില്‍ കിവികള്‍ ഉയര്‍ത്തിയ 14 റണ്‍സിന്റെ വെല്ലുവിളി ഒരു പന്ത് ബാക്കിനിറുത്തി ടീം ഇന്ത്യ മറികടക്കുകയായിരുന്നു.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ന്യൂസിലാന്‍ഡ് ഏഴു വിക്കറ്റ് നഷ്ടപ്പെട്ട് 165ല്‍ എത്തി നിന്നതോടെയാണ് രണ്ടാം മത്സരവും സൂപ്പര്‍ ഓവറിലേക്കു നീണ്ടത്.
സൂപ്പര്‍ ഓവറിലെ മറുപടിയില്‍ ആദ്യ പന്തു തന്നെ കെഎല്‍ രാഹുല്‍ സിക്സര്‍ പറത്തി. രണ്ടാം പന്ത് ഫോര്‍. അതോടെ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. മൂന്നാം പന്തില്‍ കൂറ്റനടിക്കു ശ്രമിച്ചു രാഹുല്‍ പുറത്തായി. പകരമെത്തിയത് മലയാളി താരം സഞ്ജു സാംസണ്. സഞ്ജുവിനെ സാക്ഷിനിറുത്തി ക്യാപ്ടന് വിരാട് കോലി നാലാം പന്തിൽ രണ്ടു റൺസെടുത്തു. അഞ്ചാം പന്ത് ബൗണ്ടറി കടത്തി. ഇതോടെ ഒരു പന്ത് ബാക്കിനില്‍ക്കെ ഇന്ത്യ വിജയിക്കുകയായിരുന്നു.
Summary: India tied with New Zealand and after India win Super Over by 1 wicket.
Keywords: T20 Match , India, Tied, New Zealand, India, Win, Super Over, Virat Kohli, Sanju Samson
COMMENTS