കൊച്ചി: നിര്‍മ്മാതാക്കളുടെ സംഘടനയും നടന്‍ ഷെയിന്‍ നിഗവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നീളാന്‍ സാധ്യത. വിഷയത്തില്‍...
കൊച്ചി: നിര്‍മ്മാതാക്കളുടെ സംഘടനയും നടന്‍ ഷെയിന്‍ നിഗവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നീളാന്‍ സാധ്യത. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്ന് അമ്മ ജയറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി.
ഷെയിനില്‍ നിന്ന് കൃത്യമായ ഉറപ്പ് ലഭിച്ചതിനുശേഷം നിര്‍മ്മാതാക്കളുമായി സംസാരിക്കാനാണ് അമ്മയുടെ തീരുമാനം. കഴിഞ്ഞ ദിവസം ഇടവേള ബാബുവും സിദ്ദിഖും ഷെയിനുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടന്നിരുന്നു. മുടങ്ങിപ്പോയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഷെയിന്‍ തയ്യാറാണെന്ന് അവരെ അറിയിച്ചതായാണ് വിവരം.
എന്നാല്‍ ഷെയിനില്‍ നിന്ന് വിശ്വസനീയമായ ഉറപ്പ് ലഭിച്ചതിനു ശേഷം ഫെഫ്കയുമായി കൂടിയാലോചിച്ച ശേഷം നിര്‍മ്മാതാക്കളുമായി സംസാരിക്കാനാണ് അമ്മയുടെ തീരുമാനം. ഷെയിനില്‍ നിന്ന് കൃത്യമായ ഉറപ്പ് ലഭിക്കാതെ മുന്നോട്ടു പോയാല്‍ ഇനിയും ഈ വിഷയത്തില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ അമ്മയുടെ പ്രതിച്ഛായയ്ക്ക് കോട്ടം സംഭവിക്കും എന്ന മുന്‍കരുതലോടുകൂടിയാണ് നടപടി.
Keywords: Malayalam cinema, Shane Nigam, Producers, A.M.M.A

COMMENTS