കൊച്ചി: മറൈന്‍ ഡ്രൈവില്‍ നാവിക സേനാ ഉദ്യോഗസ്ഥന്റെ കാറിടിച്ചു പരിക്കേറ്റ വനിതാ പൊലീസുകാരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. പിങ്ക...
കൊച്ചി: മറൈന്‍ ഡ്രൈവില്‍ നാവിക സേനാ ഉദ്യോഗസ്ഥന്റെ കാറിടിച്ചു പരിക്കേറ്റ വനിതാ പൊലീസുകാരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
പിങ്ക് പട്രോളിങ് വിഭാഗത്തിലെ ഹേമചന്ദ്ര, ബിനു എലിസബത്ത് എന്നീ പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്.
രാവിലെ പിങ്ക് പട്രോളിംഗ് വാഹനം വരുന്നതു കാത്ത് റോഡിന് മറുവശത്തേയ്ക്കു നടന്നപ്പോഴാണ് അപകടം സംഭവിച്ചത്.
കാറോടിച്ചിരുന്ന നാവികസേനാ ഉദ്യോഗസ്ഥനെതിരേ പൊലീസ് കേസെടുത്തു. ഇരുവരും ഇടിയേറ്റു വീഴുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു.
ഹേമചന്ദ്രയുടെ തല കാറിന്റെ ചില്ലില്‍ ഇടിച്ച് ചില്ല് തകര്‍ന്നിരുന്നു. ഉടന്‍ തന്നെ ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിലേക്കു കൊണ്ടുപോയി.
COMMENTS