തിരുവനന്തപുരം: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ സുരക്ഷ ശക്തമാക്കും. വടകര പോലീസ് സ്റ്റേഷനിലാണ് മുഖ്യമന്ത...
തിരുവനന്തപുരം: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ സുരക്ഷ ശക്തമാക്കും. വടകര പോലീസ് സ്റ്റേഷനിലാണ് മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത് ലഭിച്ചത്.
കത്തിന്റെ ഉറവിടം അന്വേഷിക്കാൻ ഡിവൈ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
മാവോയിസ്റ്റുകളെ വകവരുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങൾ നടപ്പാക്കുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.
മാവോയിസ്റ്റ് അർബൻ ആക്ഷൻ ടീമിനുവേണ്ടി കബനീദളം ആക്ഷൻ കമ്മിറ്റി വൈസ് പ്രസിഡൻറ് ബദർ മൂസയുടെ പേരിലാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത് .
കാസർകോട് ചെറുവത്തൂരിൽ നിന്നാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
പേരാമ്പ്ര എസ് ഐ ഹരീഷിനും ഭീഷണിയുണ്ട് . ജനങ്ങളുടെ നികുതിപ്പണം കൊണ്ട് അവരെ പട്ടികളെ പോലെ തല്ലി ഒതുക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ വകവരുത്തുമെന്നാണ് ഹരീഷിനുള്ള ഭീഷണി സന്ദേശത്തിൽ പറയുന്നത്.
ഭീഷണിയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ കൂടുതൽ വർദ്ധിപ്പിക്കാൻ പോലീസ് സേന ആലോചിക്കുന്നത്.
നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് ഭീഷണിയുള്ളതിനാൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

COMMENTS