കൊച്ചി: ഹെൽമെറ്റ് ധരിക്കാത്തവരെ ഓടിച്ചിട്ട് പിടികൂടരുതെന്ന് പോലീസിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ഹെൽമറ്റ് വേട്ടയ്ക്കിടെ പൊലീസ് കൈകാണ...
കൊച്ചി: ഹെൽമെറ്റ് ധരിക്കാത്തവരെ ഓടിച്ചിട്ട് പിടികൂടരുതെന്ന് പോലീസിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം.
ഹെൽമറ്റ് വേട്ടയ്ക്കിടെ പൊലീസ് കൈകാണിച്ചപ്പോൾ നിർത്താതെപോയ മലപ്പുറം സ്വദേശിയായ യുവാവിന്റെ ബൈക്ക് കാറിലിടിച്ച് അപകടമുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ കർശനനിർദേശം.
അപകടത്തിൽപ്പെട്ട പതിനെട്ടുകാരന് ഉപാധികളോടെ ജാമ്യം അനുവദിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനും നിർദ്ദേശിച്ചു.
2012 ൽ അന്നത്തെ ഡിജിപി പുറത്തിറക്കിയ സർക്കുലറിന്റെ അടിസ്ഥാനത്തിലായിരിക്കണം ഹെൽമറ്റ് ഇല്ലാത്തവരെ പിടികൂടേണ്ടതെന്ന് കോടതി പോലീസിനെ ഓർമിപ്പിച്ചു.
ഒരുകാരണവശാലും യാത്രക്കാരെ ഓടിച്ചിട്ട് പിടികൂടരുത്. റോഡിന് നടുവിൽ നിന്നല്ല ഹെൽമറ്റ് പരിശോധന നടത്തേണ്ടത്. അതിനായി ശാസ്ത്രീയ മാർഗ്ഗങ്ങൾ അവലംബിക്കണം.
കാമറ സംവിധാനങ്ങളും മറ്റും ഒരുക്കി ഹെൽമറ്റ് ഉപയോഗിക്കാതെ പോകുന്നവരെ കണ്ടെത്തി പിഴ ഈടാക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഇതേസമയം ഡിസംബർ വരെ ഹെൽമറ്റ് വേട്ട കർശനമാക്കേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് തീരുമാനിച്ചു. ബോധവൽക്കരിക്കുകയാണ് ആദ്യപടി. അതിനുശേഷം ആയിരിക്കും പിഴ ചുമത്തുക.
വാഹനങ്ങളുടെ പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ട് ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് ഇന്നലെ വിധി പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കാൻ സർക്കാരും പോലീസും തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് ഇന്ന് ഹൈക്കോടതിയിൽ നിന്ന് മറ്റൊരു വിധി വന്നിരിക്കുന്നത്.
Keywords High court, Helmet, Kerala

COMMENTS