ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപം പൂണ്ട 'മഹ' ചുഴലിക്കാറ്റ് അടങ്ങിയതിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം ചു...
ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപം പൂണ്ട 'മഹ' ചുഴലിക്കാറ്റ് അടങ്ങിയതിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി ഉഗ്രരൂപം പ്രാപിക്കുന്നു.
പുതിയ ചുഴലിക്കാറ്റിന് ബുള്‍ബുള്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്നു വൈകുന്നേരത്തോടെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം.ഒഡിഷ, പശ്ചിമ ബംഗാള്‍, ബംഗ്ലാദേശ് തീരത്തേക്കു ചുഴലി നീങ്ങാനാണ് സാദ്ധ്യതയെന്നു കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. വെള്ളിയാഴ്ചയോടെ കാറ്റ് ഉഗ്രരൂപിയാകുംച
കേരളത്തെ ഈ ചുഴലിക്കാറ്റ് നേരിട്ടു ബാധിക്കില്ല. എന്നാല്‍, വ്യാഴാഴ്ച മുതല്‍ കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് വ്യാഴാഴ്ച ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ശനിയാഴ്ച എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ തുടര്‍ച്ചയാണ് ഇന്ത്യന്‍ തീരത്ത് അടിക്കടി ചുഴലിക്കാറ്റുകള്‍ ഉണ്ടാകുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം.
Keywords: Cyclone, Maha, Bulbul, Rainfall, Kerala, West Bengal


COMMENTS