ശ്രീനഗര്‍: ആഗസ്റ്റ് 05 ന് കാശ്മീരിലെ പ്രത്യേക പദവി എടുത്ത് കളഞ്ഞതുമായി ബന്ധപ്പെട്ട് സുരക്ഷാ പ്രശ്‌നങ്ങളാല്‍ വിനോദഞ്ചാരികള്‍ക്ക് കേന്...
ശ്രീനഗര്‍: ആഗസ്റ്റ് 05 ന് കാശ്മീരിലെ പ്രത്യേക പദവി എടുത്ത് കളഞ്ഞതുമായി ബന്ധപ്പെട്ട് സുരക്ഷാ പ്രശ്‌നങ്ങളാല്‍ വിനോദഞ്ചാരികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാന്‍ തീരുമാനമായി.
നിലവിലെ സാഹചര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്താന്‍ ഗവര്‍ണ്ണറും ചീഫ് സെക്രട്ടറിയുമടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നലെ ചേര്‍ന്ന അവലോകനയോഗത്തിലാണ് ഒക്ടോബര്‍ 10 മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഗവര്‍ണ്ണര്‍ നിര്‍ദ്ദേശം നല്‍കിയത്.
സ്ഥിതിഗതികള്‍ സാധാരണ നിലയിലായതിനെത്തുടര്‍ന്നാണ് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ കാശ്മീര്‍ ഭരണകൂടം തീരുമാനിച്ചത്.
Keywords: Kashmir, Tourist, Governor
COMMENTS