അഭിനന്ദ് ന്യൂഡല്‍ഹി : സിനിമാ സെറ്റില്‍ നിന്നു നടന്‍ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രി അമിത് ഷാ ഡല്‍ഹിയിലേക്കു വിളിപ്പിച്ചത് പലവിധ അഭ്യൂഹങ്...
അഭിനന്ദ്
ന്യൂഡല്‍ഹി : സിനിമാ സെറ്റില്‍ നിന്നു നടന്‍ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രി അമിത് ഷാ ഡല്‍ഹിയിലേക്കു വിളിപ്പിച്ചത് പലവിധ അഭ്യൂഹങ്ങള്‍ക്കിയടാക്കിയിരിക്കുകയാണ്.
വലിയൊരു ഇടവേളയ്ക്കു ശേഷമാണ് സുരേഷ് ഗോപി അഭിനയിക്കാനെത്തിയത്. ഇതിനിടെയാണ് ഡല്‍ഹിക്കു വിളിപ്പിച്ചത്.
രണ്ടു തരത്തിലുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത്. പിഎസ് ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണായി പോയ ഒഴിവില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനാക്കുന്നതിനാണ് വിളിപ്പിച്ചതെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍, സുരേഷ് ഗോപിക്കു കേന്ദ്രമന്ത്രിസഭയില്‍ ഇടം കിട്ടിയേക്കുമെന്നാണ് മറ്റൊരു ശ്രുതി. ഇതൊന്നുമല്ല, മറ്റേതെങ്കിലും ഉയര്‍ന്ന പദവി നല്കാനാണോ വിളിപ്പിച്ചതെന്നും സംശയമുണ്ട്.
ജനപ്രിയ നേതാവിനെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇതു സുരേഷ് ഗോപിയെ മനസ്സില്‍ കണ്ടാണെന്നു പാര്‍ട്ടിയില്‍ ഒരു വിഭാഗം പറയുന്നു. സുരേഷ് ഗോപിക്ക് പാര്‍ട്ടിയെ നയിക്കാനാവില്ലെന്ന നിലപാടിലാണ് കേരള ഘടകം നേതാക്കള്‍.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തൊട്ടു മുന്‍പ് കേന്ദ്രമന്ത്രിസഭാ വികസനം ഉണ്ടായേക്കും. കേരളത്തിന് ഒരു മന്ത്രിയെ കൂടി നല്കാമെന്നു കരുതിയാണോ വിളിപ്പിച്ചതെന്നു സംശയിക്കുന്നവര്‍ ഏറെയാണ്. സുരേഷ് ഗോപി പക്ഷേ, സന്ദര്‍ശനത്തെക്കുറിച്ച് ഒന്നും പ്രതികരിക്കുന്നില്ല. സുരേഷ് ഗോപിയോടു കേരള ഘടകത്തിനു താത്പര്യമില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും താത്പര്യമുണ്ട്. അതു തന്നെയാണ് അദ്ദേഹത്തിനു രാജ്യസഭാംഗത്വം കിട്ടാനും കാരണം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആദ്യം സുരേഷ് ഗോപി താത്പര്യം കാട്ടിയിരുന്നില്ല. അ്‌ന് അമിത് ഷാ വിളിപ്പിച്ചതോടെയാണ് തൃശൂരില്‍ മത്സരിക്കാന്‍ അദ്ദേഹം ഇറങ്ങിയത്.
നിലവില്‍ സംസ്ഥാന അദ്ധ്യക്ഷ പദത്തിനായി ശക്തമായ മത്സരരംഗത്തുള്ളത് കെ സുരേന്ദ്രനും എംടി രമേശുമാണ്. കേന്ദ്രമന്ത്രി വി. മുരളീധരരാണ് സുരേന്ദ്രനു വേണ്ടി രംഗത്തുള്ളത്. കൃഷ്ണദാസ് പക്ഷത്തിന്റെ പിന്തുണ എം.ടി.രമേശിനാണ്. ആര്‍.എസ്.എസ് ആരെയാണ് അനുകൂലിക്കുന്നതെന്നതും പ്രധാനമാണ്.
ഒരു വസന്തത്തിന്റെ ഓര്‍മയ്ക്ക്
Keywords: Suresh Gopi, BJP, Delhi, Amit Shah
COMMENTS