കൊച്ചി: ബെംഗളൂരു ശാസ്ത്രി നഗര്‍ സ്വദേശികളായ രാധാമണി, മക്കളായ സുരേഷ് കുമാര്‍, സന്തോഷ് കുമാര്‍ എന്നിവരെ കൊച്ചി സൗത്ത് റെയില്‍വേ സ്...
കൊച്ചി: ബെംഗളൂരു ശാസ്ത്രി നഗര്‍ സ്വദേശികളായ രാധാമണി, മക്കളായ സുരേഷ് കുമാര്‍, സന്തോഷ് കുമാര്‍ എന്നിവരെ കൊച്ചി സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തോളം പഴക്കമുണ്ട്.
രാധാമണിയുടെ ചികിത്സാവശ്യങ്ങള്‍ക്കായി കൊച്ചിയില്‍ എത്താറുള്ള ഇവര്‍ സ്ഥിരം ഈ ഹോട്ടലിലാണ് താമസിക്കറുള്ളത്.
ഈ മാസം പതിനാലിനാണ് ലാഡ്ജില്‍ മുറിയെടുത്ത ഇവര്‍ രണ്ട് ദിവസത്തിനുശേഷം തിരിച്ചുപോകുമെന്ന് പറഞ്ഞിരുന്നു.
എന്നാല്‍, പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരം ഇല്ലാതെ വന്നതിനെത്തുടര്‍ന്ന് പരിശോധിക്കാനെത്തിയ ജീവനക്കാര്‍ ലോഡ്ജിലെ മുറി അകത്തു നിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തി.
ഇതില്‍ സംശം തോന്നിയ ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സെന്‍ട്രല്‍ പൊലീസുകാര്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.
മുറിക്കുള്ളില്‍ നിന്ന് വിഷക്കുപ്പി കണ്ടെത്തിയ സാഹചര്യത്തില്‍ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കുശേഷം മൃതദേഹം ബെംഗഌരുവിലുള്ള ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Keywords: Suicide, Mother, Son, Kochi, Lodge, Kochi
COMMENTS