കോഴിക്കോട്: കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയല്‍ മഞ്ചാടിയില്‍ മാത്യു, തച്...
കോഴിക്കോട്: കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയല്‍ മഞ്ചാടിയില്‍ മാത്യു, തച്ചുംപൊയില്‍ മുള്ളമ്പലത്തില്‍ പ്രജുകുമാര്‍ എന്നിവരെ ഈ മാസം 16 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് താമരശ്ശേരി ഫസ്റ്റ് ക് ളാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
ഇന്ന് രാവിലെ കോടതിയില്‍ എത്തിച്ച മൂന്ന് പ്രതികളെയും 10 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷയാണ് പൊലീസ് നല്‍കിയത്.
എന്നാല്‍, മൂന്ന് പ്രതികളെയും ആറ് ദിവസത്തേയ്ക്ക് പ്രത്യേത വ്യവസ്ഥകളൊന്നും വയ്ക്കാതെ പൊലീസ് കസ്റ്റഡിയില്‍ വയ്ക്കാനുള്ള അനുവാദമാണ് കോടതി നല്‍കിയത്.
Keywords: Koodathai, Murder, Jolly, Custody, Police
COMMENTS