കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ ആസൂത്രക ജോളി, ഏതെങ്കിലും വിധത്തിൽ താൻ പിടിക്കപ്പെട്ടാൽ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിന് സൂക്ഷ...
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ ആസൂത്രക ജോളി, ഏതെങ്കിലും വിധത്തിൽ താൻ പിടിക്കപ്പെട്ടാൽ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിന് സൂക്ഷിച്ചിരുന്ന സൈനേഡ് പൊലീസ് കണ്ടെടുത്തു.
കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിൽ നിന്ന് ഇന്നലെ അർദ്ധരാത്രിയോടെയാണ് മാരക വിഷം കണ്ടെടുത്തത്. രാസപരിശോധനയിൽ ഇത് സയനേഡ് തന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്.
പഴയ പാത്രങ്ങളുടെ ഇടയിൽ കുപ്പിയിലാക്കിയാണ് സയനേഡ് സൂക്ഷിച്ചിരുന്നത്. ഇന്നലെ അർദ്ധരാത്രിയോടെ ജോളിയുമായി വീട്ടിലെത്തിയ പോലീസിന് ജോളി തന്നെയാണ് സയനേഡ് എടുത്തു കൊടുത്തത്.
ഏതെങ്കിലും വിധത്തിൽ പിടിക്കപ്പെടുന്ന ഘട്ടം വന്നാൽ ജീവിതം അവസാനിപ്പിക്കാൻ ആയിരുന്നു ഇത് സൂക്ഷിച്ചിരുന്നതെന്ന് അന്വേഷണ സംഘത്തോട് ജോളി പറഞ്ഞതായി അറിയുന്നു.
ഇതേസമയം, ജോളിയുടെ ഭർത്താവ് ഷാജു, ഷാജുവിന്റെ പിതാവ് സക്കറിയാസ് എന്നിവരെ ഇന്നലെ പോലീസ് പകൽമുഴുവൻ ചോദ്യംചെയ്തു. ഇവരിൽനിന്ന് പല വിവരങ്ങളും ലഭിച്ചതായാണ് സൂചന.
ഷാജു , ജോളി എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്തു. സഖറിയാസിനെയും ജോളിയേയും ഒരുമിച്ച് ചോദ്യം ചെയ്തു. മൂവരും നൽകിയ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടായിരുന്നു. ഇതിൽ നിന്ന് ഇവർക്ക് സംഭവങ്ങളുമായുള്ള ബന്ധത്തിന് പല സൂചനകളും അന്വേഷക സംഘത്തിന് ലഭിച്ചതായാണ് അറിയുന്നത്.
രാവിലെ രാവിലെ 10 15 ന് ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി 8.25 വരെ നീണ്ടു. വടകര റൂറൽ എസ്പി ഓഫീസിലായിരുന്നു ചോദ്യംചെയ്യൽ.
Keywords: Koodathayi murder, Jolly Joseph, Serial killing, Kerala police

COMMENTS