കൊച്ചി: കനത്ത മഴയില്‍ കൊച്ചി ജില്ലയില്‍ പല പ്രദേശങ്ങളും മുങ്ങി. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വെള്ളം കയറി ഗതാഗതം പൂര്‍ണമായി ...
കൊച്ചി: കനത്ത മഴയില്‍ കൊച്ചി ജില്ലയില്‍ പല പ്രദേശങ്ങളും മുങ്ങി. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വെള്ളം കയറി ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.
സൗത്ത് സ്റ്റേഷനില്‍ നിന്നു പുറപ്പെടേണ്ട ട്രെയിനുകള്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുന്നതിനാല്‍ മണിക്കൂറുകള്‍ വൈകുമെന്നാണ് മുന്നറിയിപ്പ്. സൗത്ത് സ്റ്റേഷനില്‍ എത്തിയവരോടു മെട്രോയില്‍ കയറി നോര്‍ത്തിലെത്തി യാത്ര തുടരാന്‍ റെയില്‍വേ നിര്‍ദ്ദേശിച്ചു.മഴയെ തുടര്‍ന്നു തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. പിറവം വൈക്കം ഭാഗങ്ങളില്‍ റെയില്‍പാതയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് എറണാകുളം കായംകുളം റൂട്ടില്‍ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി.
കൊച്ചി താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കണയന്നൂര്‍ താലൂക്കില്‍ രണ്ട് ക്യാമ്പുകള്‍ തുറന്നു.കണയന്നൂര്‍ താലൂക്കിലാണ് വലിയതോതില്‍ പ്രളയം ബാധിച്ചിരിക്കുന്നത്. എളംകുളം, പൂണിത്തുറ, എറണാകുളം, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത്, ചേരാനല്ലൂര്‍. തൃക്കാക്കര വില്ലേജുകളില്‍ പ്രളയസമാനമായ സ്ഥിതിയാണ്.
ഞായറാഴ്ച രാത്രിയോടെ തുടങ്ങിയ മഴയ്ക്ക് ഉച്ചയോടെ അല്പം ശമനമായെങ്കിലും പലേടത്തും വെള്ളം ഇറങ്ങിയിട്ടില്ല.
സൗത്ത് റെയില്‍വേ സ്റ്റേഷന്‍, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍, എം ജി റോഡ്, ഇടപ്പള്ളി, കലൂര്‍ ബസ് സ്റ്റാന്‍ഡ്, കലൂര്‍ സ്റ്റേഡിയം, എന്നിവിടങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരത്തും കൊല്ലത്തും പല മേഖലകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ആറിഞ്ച് ഉയര്‍ത്തി. 12 ഇഞ്ചായി ഉയര്‍ത്തുമെന്നും മുന്നറിയിപ്പുണ്ട്.
Keywords: Kerala, Rain, Flood, Railway
COMMENTS