ദേവികുളം അഡീഷണല്‍ തഹസീല്‍ദാറായിരുന്ന രവീന്ദ്രന് 1999 ല്‍ അനുവദിച്ച ഇക്കാനഗറിലെ സര്‍വ്വെ നമ്പര്‍ 912 ല്‍ ഉള്‍പ്പെട്ട നാല് പട്ടയങ്ങള്‍...
ദേവികുളം അഡീഷണല്‍ തഹസീല്‍ദാറായിരുന്ന രവീന്ദ്രന് 1999 ല്‍ അനുവദിച്ച ഇക്കാനഗറിലെ സര്‍വ്വെ നമ്പര്‍ 912 ല്‍ ഉള്‍പ്പെട്ട നാല് പട്ടയങ്ങള്‍ സെപ്റ്റംബര്‍ 24 ന് ദേവികുളം സബ്് കളക്ടര്‍ രേണു രാജ് റദ്ദ് ചെയ്തു.
ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തി. പരിശോധനകളുടെ അടിസ്ഥാനത്തിലാണ് പട്ടയങ്ങള്‍ റദ്ദു ചെയ്തുകൊണ്ട് സബ്കളക്ടര്‍ രേണു രാജ് ഉത്തരവിട്ടത്.
മൂന്നാര്‍ ടൗണ്‍ പ് ളാനിങ്ങിനും ഭവന നിര്‍മ്മാണത്തിനുമായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ സാമൂഹിക വനവല്‍ക്കരണത്തിനായി നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലമാണാ മരിയ ദാസ് എന്നയാള്‍ തട്ടിയെടുത്തത്.
മാത്രമല്ല, പി.എം. മാത്യുവെന്ന സ്വകാര്യ വ്യക്തിയില്‍ നിന്ന് ഏറ്റെടുത്ത ഭൂമി 15 പട്ടയങ്ങളിലായി മരിയാ ദാസ് സ്വന്തമാക്കിയിരുന്നു.
ഇതിനെതിരെ പി.എം. മാത്യുവിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്ജിയിന്മേല് കോടതിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് 15 പട്ടയങ്ങള്‍ ക്രമവിരുദ്ധമായി നേടിയതാണെന്ന് കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ നാല് പട്ടയ നമ്പരുകളിലെ രണ്ടരയേക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തഹസീല്‍ദാര്‍ക്ക് സബ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. മാത്രമല്ല, മറ്റ് 11 പട്ടയങ്ങളെ സംബന്ധിച്ച് വിശദമായ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനും ദേവികുളം തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്കി.
പട്ടയങ്ങള്‍ റദ്ദു ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയതിന് തൊട്ടുപിന്നാലെ രേണു രാജിനെ സ്ഥ്ലം മാറ്റുകയായിരുന്നു.
Keywords: Sub Collector, Renu Raj, Devikulam, Cancelled
COMMENTS