തിരുവനന്തപുരം: അട്ടപ്പാടിയില്‍ വനത്തിനുള്ളില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം നിയമസഭയില്‍. പ്രതിപക...
തിരുവനന്തപുരം: അട്ടപ്പാടിയില്‍ വനത്തിനുള്ളില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം നിയമസഭയില്‍. പ്രതിപക്ഷത്തു നിന്നും എന്‍ ഷംസുദ്ദീനാണ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും കാണുന്ന ഉടനെ വെടിവച്ചുകൊല്ലുന്നതാണോ ഇടതുപക്ഷ സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം ചോദിച്ചു.
തീവ്രസ്വഭാവമുള്ള സംഘടനകളെ പ്രതിപക്ഷം അംഗീകരിക്കില്ലെന്നും എന്നാല്‍ ഏറ്റുമുട്ടല്‍ നടന്നുയെന്ന് പറയുമ്പോഴും ഒരു വശത്തുമാത്രം മരണം സംഭവിക്കുന്നത് സംശയം ജനിപ്പിക്കുന്നുയെന്നും എന്‍.എഷസുദ്ദീന്‍ വ്യക്തമാക്കി. അതിനാല്‍ ഈ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മാവോയിസ്റ്റുകളാണ് ആദ്യം വെടിയുതിര്‍ത്തതെന്നും സ്വയരക്ഷയ്ക്കാണ് തണ്ടര്‍ബോള്‍ട്ട് തിരിച്ചു വെടിവച്ചതെന്നും മാവോയിസ്റ്റുകളില്‍ നിന്നും എ.കെ 47 അടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് നടപടിയില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി.

COMMENTS