തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. കര്‍ണ്ണാടകയുടെ മുന്‍ ദേശീയ ത...
തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു.
കര്‍ണ്ണാടകയുടെ മുന്‍ ദേശീയ താരം റോബിന്‍ ഉത്തപ്പ നയിക്കുന്ന കേരളാ ടീമിന്റെ വൈസ് ക്യാപ്റ്റാനാണ് സഞ് ജു സാംസണ്‍.
റോബിന്‍ ഉത്തപ്പ (ക്യാപ്റ്റന്‍) സഞ് ജു സാംസണ്‍ (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് അസറുദ്ദീന്‍ എം (വിക്കറ്റ് കീപ്പര്‍) ജലക് സക്‌സേന, രാഹുല്‍ പി, സച്ചിന്‍ ബേബി, ആഷിഫ് കെ.എം. വിഷ്ണു വിനോദ്, നിധീഷ് എം.ഡി, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, മിഥുന്‍ എസ്, അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, സിജോമോന്‍ ജോസഫ് എന്നിവരാണ് കേരളാ ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
സെപ്തംബര്‍ 25 ന് ബെംഗളൂരുവില്‍ ആരംഭിക്കുന്ന ഈ സീസണിലെ മത്സരത്തില്‍ ഛത്തീസ്ഗഢ്, സൗരാഷ്ട്ര, ആന്ധ്രാപ്രദേശ്, മുംബയ്, ജാര്‍ഖണ്ഡ്, ഗോവ, ഹൈദ്രാബാദ്, കര്‍ണ്ണടക എന്നീ ടീമുകളെ കേരളം നേരിടും.
Keywords: Vijay Hazare Trophy, Robin Uthappa, Sanju Samson
COMMENTS