തിരുവനന്തപുരം: ടൈറ്റാനിയം മാലിന്യപ്ലാന്റ് അഴിമതിക്കേസ് അന്വേഷണം വിജിലന്‍സ് ശുപാര്‍ശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ടു. മുന...
തിരുവനന്തപുരം: ടൈറ്റാനിയം മാലിന്യപ്ലാന്റ് അഴിമതിക്കേസ് അന്വേഷണം വിജിലന്‍സ് ശുപാര്‍ശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ടു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ കേസില്‍ ആരോപണ വിധേയരാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ വ്യവസായമന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെയും ആരോപണമുയര്‍ന്നിരുന്നു.
ഈ കേസില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറ് പേര്‍ പ്രതികളാണ്. ടൈറ്റാനിയം പ്ലാന്റില്‍
മാലിന്യ സംസ്‌കരണത്തിനായി ഉപകരണങ്ങള്‍ വാങ്ങിയതില്‍ 80 കോടി രൂപ അഴിമതി നിമിത്തം നഷ്ടം സംഭവിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.
ടൈറ്റാനിയം അഴിമതിക്കേസ് 2006ലാണ് അന്വേഷണം ആരംഭിച്ചത്. ടൈറ്റാനിയം പ്ലാന്റ് നിര്‍മാണത്തിനു വേണ്ട ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് അന്ന് മലിനീകരണ നിയന്ത്രണ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്നത് മന്ത്രി കെ.കെ. രാമചന്ദ്രനായിരുന്നു.
രമേശ് ചെന്നിത്തല സമ്മര്‍ദ്ദം ചെലുത്തി മെക്കോണ്‍ കമ്പനി വഴി ഫിന്‍ലാന്‍ഡിലെ കമ്പനിക്ക് കരാര്‍ നല്‍കിയതെന്നും മൊത്തം 256 കോടി രൂപയുടെ അഴിമതി നടന്നെന്നും ആരോപണമുയിര്‍ന്നിരുന്നു.
ഈ കേസ് രാഷ്ട്രീയമായ വേട്ടയാടലല്ലെന്നും ഉപ്പു തിന്നവര്‍ വെള്ളം കുടിക്കണമെന്ന പൊതു തത്വം മാത്രമാമ് നടപ്പാവാന്‍ പോകുന്നതെന്നും വിജിലന്‍സിന് അന്വേഷിച്ചു വസ്തുക കണ്ടെത്തുന്നതിനു പരിമിതികളുള്ളതിനാലാണ് സിബിഐയെ ഏല്പിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

COMMENTS