റാഞ്ചി: ജാര്‍ഖണ്ഡില്‍ തബ്രീസ് അന്‍സാരിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന കേസില്‍ ജൂലായ് 29 ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍...
റാഞ്ചി: ജാര്‍ഖണ്ഡില്‍ തബ്രീസ് അന്‍സാരിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന കേസില്‍ ജൂലായ് 29 ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് കൊലകുറ്റം ചുമത്തുന്ന ഐ.പി.സി. 302-ാം വകുപ്പ് പൊലീസ് ഒഴിവാക്കിയിരുന്നു.
എന്നാല്‍, പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് പ്രതികള്‍ക്കെതിരെ പൊലീസ് വീണ്ടും കൊലക്കുറ്റം ചുമത്തി.
ജൂണ്‍ 17 നാണ് തബ്രീസ് അന്‍സാരി മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിയിട്ട് ഏഴ് മണിക്കൂറോളം മര്‍ദ്ദിച്ചു.
തുടര്‍ന്ന് മോഷ്ണകുറ്റം ചുമത്തി പൊലിസ് അന്‍സാരിയെ അറസ്റ്റ് ചെയ്തു.
ദേഹപരിശോധനയ്ക്ക് ശേഷം ആരോഗ്യനില തൃപ്തികരമാണെന്ന സര്‍ദാര്‍ ആശുപത്രിയിലെ ഡോര്‍ക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയിലായ അന്‍സാരി നാല് ദിവസത്തിനുശേഷം കുഴഞ്ഞു വീണു.
തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്‍സാരി മരിച്ചു.
11 പ്രതികളുള്ള കേസിന്റെ കുറ്റപത്രത്തില്‍ ഐ.പി.സി. 302 ഒഴിവാക്കി പകരം കൊലപാതകത്തിന് തുല്യമായ കുറ്റകരമായ നരഹത്യയായ ഐ.പി.സി 304 മാത്രമാണ് ചുമത്തിയിരിക്കുന്നത്.
പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ല കൊലപ്പെടുത്തിയതെന്നും, മാത്രമല്ല, പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ടില്‍ മര്‍ദ്ദനവും മരണകാരണവും തമ്മില്‍ ബന്ധിപ്പിക്കുന്ന വിവരങ്ങളൊന്നുമില്ലെന്നുമാണ് ഐ.പി.സി. 302 ഒഴിവാക്കാനുള്ള കാരണമായി എസ്.പി. സരൈകേല കാര്‍ത്തിക് വ്യക്തമാക്കിയത്.
എന്നാല്‍, പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും അന്‍സാരിയുടെ ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.
പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് നടത്തിയ രണ്ടാം പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടിലും ഹൃദയാഘാതമാണ് മരണകാരണമായി രേഖപ്പെടുത്തിയിക്കുന്നത്.
എന്നാല്‍ ഹൃദയസ്തംഭനത്തിനുള്ള കാരണം വ്യക്തമല്ല. അതിനാല്‍ റിപ്പോര്‍ട്ട് പൊലീസ് എ.ജി.എം ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ബോര്‍ഡിന് അയച്ചിരിക്കുകയാണ്.
മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നിയമോപദേശം തേടുമെന്നും പൊലീസ് പറഞ്ഞു.
എന്നാല്‍, അന്‍സാരിയുടെ തല പൂര്‍ണ്ണമായി തകര്‍ന്ന നിലയിലായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നത്.
Keywords: Tabrez Ansari, Reinstated, Murder, Lynching
COMMENTS