സ്‌കൂള്‍ ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ രണ്ടാം കഌസ് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാതെ വെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ കരുമാലൂര്‍ സെ...
സ്‌കൂള്‍ ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ രണ്ടാം കഌസ് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാതെ വെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ കരുമാലൂര്‍ സെറ്റില്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
മര്‍ച്ച് 28 ന് പങ്കെടുക്കേണ്ട പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ രണ്ടാം കഌസിലെ രണ്ട് കുട്ടികളെയാണ് പരീക്ഷാ ഹാളിന് പുറത്ത് വെയിലത്ത് നിര്‍ത്തിയത്.
വെയിലത്ത് നിന്നിരുന്ന വിദ്യാര്‍ത്ഥികള്‍ അവശരാകുകയും അതില്‍ ഒരു ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തുടര്‍ന്ന സംഭവം വിവാദമായതോടെയാണ് കരുമാലൂര്‍ സെറ്റില്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിന് എതിരെ സംസ്ഥാന ബാലവകാശ കമ്മീഷന്‍ നടപടിയെടുത്തത്.
Keywords: Karumalloor Settlement Higher Secondary School, Student
COMMENTS