ന്യൂഡല്‍ഹി: ശബരിമലയില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞെന്ന ആരോപണത്തെത്തുടര്‍ന്ന് എസ്.പി. യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണ...
ന്യൂഡല്‍ഹി: ശബരിമലയില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞെന്ന ആരോപണത്തെത്തുടര്‍ന്ന് എസ്.പി. യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. നേതാക്കള്‍ നല്‍കിയ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി.
ശബരിമലയിലെ സംഘര്‍ഷ സമയത്ത് നിബന്ധനകള്‍ നിലനില്‍ക്കേ എത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ അകമ്പടി വാഹനങ്ങള്‍ നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക് കടത്തിവിടാന്‍ കഴിയില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന യതീഷി ചന്ദ്ര വ്യക്തമാക്കിയതോടെയുണ്ടായ വാക് തര്‍ക്കമാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം നല്‍കിയ പരാതിയുടെ കാരണം.
എന്നാല്‍, പരാതി നല്‍കി ഒമ്പത് മാസത്തിനുശേഷം വിവരാവകാശ നിയമപ്രാകാരം ചോദിച്ചപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെയുള്ള കേസ് തള്ളിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.
Keywords: Sabarimala, BJP, S.P. Yathish Chandra, Kerala
COMMENTS