എറണാകുളം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഉള്‍പ്പെട്ട മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ്, പാലം നിര്‍മ്മിച്ച ആര്‍.ഡി...
എറണാകുളം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഉള്‍പ്പെട്ട മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ്, പാലം നിര്‍മ്മിച്ച ആര്‍.ഡി.എസ്. കമ്പനി ഉടമ സുമിത് ഗോയല്‍, കിറ്റ്‌കോ മുന്‍ എം.ഡി. ബെന്നി പോള്‍, ആര്‍.ബി.ഡി.സി.കെ. ഉദ്യോഗസ്ഥന്‍ എം.ടി തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
അതേസമയം, പാലത്തിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന സമയത്ത് ടി.ഒ. സൂരജ് കൊച്ചിയില്‍ 6.68 ഏക്കല്‍ ഭൂമി വാങ്ങിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.
കോടികളുടെ കള്ളപ്പണ ഇടപാട് നടന്നുവെന്ന് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്
അതിനാല്‍ ഈ സാഹചര്യത്തില്‍ ടി.ഒ. സൂരജ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് വിജിലസ് കോടതിയോട് ആവശ്യപ്പെടുന്നത്.
അതോടൊപ്പം തന്നെ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് പാലം അഴിമതിയിലുള്ള പങ്ക് തെളിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും വിജിലന്‍സ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Palarivattom Bridge, T.O. Sooraj, High Court, V.K. Ibrahimkunju
COMMENTS