ന്യൂഡല്‍ഹി: തീരനിയമം ലംഘിച്ചു നിര്‍മിച്ച മരടിലെ വിവാദ ഫ് ളാറ്റുകള്‍ പൊളിച്ചു നിക്കുന്നതിനുള്ള വിധി നടപ്പാക്കുന്നതില്‍ കേരള സര്‍ക്കാരിന്...
ന്യൂഡല്‍ഹി: തീരനിയമം ലംഘിച്ചു നിര്‍മിച്ച മരടിലെ വിവാദ ഫ് ളാറ്റുകള്‍ പൊളിച്ചു നിക്കുന്നതിനുള്ള വിധി നടപ്പാക്കുന്നതില്‍ കേരള സര്‍ക്കാരിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് സുപ്രീം കോടതിയുടെ നിശിതവിമര്‍ശനം.
ഞെട്ടലുണ്ടാക്കുന്നതാണ് കേരളത്തിന്റെ നിലപാട്. വന്നിരിക്കുന്ന വീഴ്ചയ്‌ക്കെല്ലാം ചീഫ് സെക്രട്ടറിയായിരിക്കും ഉത്തരവാദി. കേരളത്തില്‍ പ്രളയത്തില്‍ നിരവധി പേര്‍ മരിച്ചത് രാജ്യം കണ്ടതാണ്. അതില്‍നിന്നു കേരളം പാഠം പഠിച്ചിട്ടില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്.മരട് മാത്രമല്ല, കേരളത്തിലെ മുഴുവന്‍ നിയമലംഘനങ്ങളും പരിശോധിക്കുമെന്നും നിയമലംഘകരെ കേരളം സംരക്ഷിക്കുകയാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
വിവാദ ഫ് ളാറ്റ് പൊളിക്കാന്‍ എത്ര സമയം വേണമെന്നു കോടതിയില്‍ ഹാജരായ ചീഫ് സെക്രട്ടറി ടോം ജോസിനോട് കോടതി ചോദിച്ചു. ഈ കേസില്‍ വെള്ളിയാഴ്ച വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കേരള സര്‍ക്കാരിനു വേണ്ടി ഹാജരായത്. കേരള ചീഫ് സെക്രട്ടറി ടോം ജോസ് എവിടെയാണെന്ന് ചോിദച്ചുകൊണ്ടാണ് കോടതി കേസ് പരിഗണിക്കാന്‍ തുടങ്ങിയതു തന്നെ. മുന്നിലേക്കു വിളിച്ചുവരുത്തിയ ചീഫ് സെക്രട്ടറിയെ കോടതി നിശിതമായി ശകാരിക്കുകയായിരുന്നു.
എത്രപേര്‍ കേരളത്തില്‍ പ്രകൃതി ദുരന്തങ്ങളില്‍ മരിക്കുന്നുണ്ടെന്ന് അറിയാമോ എന്ന് കോടതി ചീഫ് സെക്രട്ടറിയോടു ചോദിച്ചു. ദുരന്തമുണ്ടായാല്‍ ഈ നാലു ഫ്ളാറ്റുകളിലെ 300 കുടുംബങ്ങളാവും ആദ്യം മരിക്കുക. കടുത്തൊരു വേലിയേറ്റമുണ്ടായാല്‍ ഒന്നും ബാക്കിയുണ്ടാവില്ലെന്നു പറഞ്ഞ കോടതി ഉത്തരവ് നടപ്പാക്കാന്‍ എത്ര സമയം വേണമെന്നു ചോദിച്ചു.
ഫ്ളാറ്റ് പൊളിച്ചുനീക്കാന്‍ മൂന്ന് മാസം വേണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടപ്പോള്‍ ഇത്രയും സമയം അനുവദിക്കാനാവില്ലെന്ന് കോടതി ശഠിച്ചു.
വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ച സര്‍ക്കാര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വേയെ കോടതി പലപ്പോഴും തടയുന്നതു കാണാമായിരുന്നു കേസിന്റെ പല വശങ്ങളും താങ്കള്‍ക്ക് അറിയില്ലെന്നു അഭിഭാഷകനോടു ന്യായാധിപന്‍ പറയുന്ന അപൂര്‍വ രംഗത്തിനും ഇന്നു കോടതി സാക്ഷ്യം വഹിച്ചു.
Keywords: Maradu Flats, Supreme Court
COMMENTS